അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മ ഇശൽ ബാൻഡ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് സീസൺ-2 വിൽ അനീസ ജാഫർ, ജസീല സൈഫുദ്ധീൻ, നസീബ ഫിറോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അബുദാബി ബെൻസർ ഫാം ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകൻ അക്കു അക്ബർ, അഭിനേതാവ് ലിഷോയ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ബെൻസർ ഗ്രൂപ്പ് എം. ഡി. ഷരീഫ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. അബുദാബിയിലെ സംഘടനാ പ്രതി നിധികളും സംഘാടകരും സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ഫാഷൻ ഷോ, തീറ്റ മത്സരം, വടം വലി തുടങ്ങി വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.