അബുദാബി : യു. എ. ഇ. യിലെ ആദ്യ ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി. ബുർജീൽ ഹോൾഡിംഗ്സിനു കീഴിലെ ബുർജീൽ മെഡിക്കൽ സിറ്റി (ബി. എം. സി.) നിർമ്മിച്ച എച്ച് ഫോർ ഹോപ്പ് എന്ന ദൃശ്യാവിഷ്‌കാരത്തിൽ യഥാർത്ഥ ജീവിതത്തിലെ രോഗി കളുടെയും ഡോക്ടർമാരുടെയും അപൂർവ്വവും സങ്കീർണ വുമായ അനുഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.
അഞ്ച് ഹ്രസ്വ ചിത്രങ്ങളടങ്ങിയ ആദ്യ സീസൺ അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധി ച്ചാണ് പുറത്തിറക്കിയത്. ഡോക്ടർമാരുടെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നവർ വേദനകളിൽ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കൽ കൂടി കണ്ടു.
അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യ സഹായവും തീവ്രത ചോരാതെ അബുദാബി അൽ ഖാനയിലെ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അതി ജിവിച്ചവരുടെ മുഖങ്ങളിൽ കണ്ണീരും പുഞ്ചിരിയും.
രോഗികളുടെ ജീവിതത്തിൽ ആരോഗ്യ പ്രവർത്ത കർക്ക് ചെലുത്താൻ കഴിയുന്ന അഗാധമായ സ്വാധീനത്തിൻ്റെ ഓർമ്മ പ്പെടുത്തലുകൾ കൂടിയാണ് ഈ ഹ്രസ്വ ചിത്രങ്ങൾ. എച്ച് ഫോർ ഹോപ്പ് സീരീസിലെ വീഡിയോകൾ ബുർജീൽ മെഡിക്കൽ സിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് കാണാം. twitter