
ദുബായ് : മെഹ്ഫിൽ ഇന്‍റർ നാഷണൽ സംഘടിപ്പിച്ച മ്യൂസിക് ആൽബം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു. മികച്ച ഗാന രചന : ഒ. എസ്. എ. റഷീദ് (ആൽബം : A Journey of Recalled Man), മികച്ച സംഗീത സംവിധായകൻ : ജോർജ് മാത്യു (ആൽബം: മധുരം).

മികച്ച ഗായകൻ : സമീർ കൊടുങ്ങല്ലൂർ (ആൽബം : സമ്മിലൂനി), മികച്ച ഗായിക : സിതാര കൃഷ്ണ കുമാർ (ആൽബം മധുരം), സ്പെഷ്യൽ ജൂറി പരാമർശം : (മികച്ച ഗായിക : ഫർസാന അരുൺ, ആൽബം : സമ്മിലൂനി), സ്പെഷ്യൽ ജൂറി പരാമർശം : മികച്ച ഗാനരചന : മിത്രൻ വിശ്വനാഥ് (ആൽബം : ഇദയം), മികച്ച ക്യാമറമാൻ : സനീഷ് അവിട്ടത്തൂർ (ആൽബം : അരികെ), മികച്ച എഡിറ്റർ : പ്രഹളാദ് പുത്തഞ്ചേരി (ആൽബം : കളം), മികച്ച ആൽബം ‘കളം’. മികച്ച സംവിധാനം : അനുരാധാ നമ്പ്യാർ (കളം). ദുബായ് പോണ്ട് പാർക്കിൽ നടന്ന മെഹ്ഫിൽ കുടുംബ സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. FB PAGE