
അബുദാബി : യു. എ. ഇ. യിൽ ഈദുൽ ഫിത്വർ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 19 (റമദാൻ 30) വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെ പെരുന്നാൾ അവധി.
ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം സർക്കാർ മേഖല യിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി.
എന്നാൽ മാർച്ച് 18 നു ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല എങ്കിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളി യാഴ്ച ചെറിയ പെരുന്നാൾ ദിനം എങ്കിൽ സ്വകാര്യ മേഖലാ ജീവനക്കാർക്കും ഞായർ അടക്കം നാല് ദിവസത്തെ അവധി ലഭിക്കും.
മാർച്ച് 23 തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. MOHRE_UAE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eid-celebrations, ramadan, ആഘോഷം, നിയമം, പ്രവാസി, മതം, യു.എ.ഇ.





























