
അബുദാബി: യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കോൺസുലേറ്റ് നൽകിവരുന്ന പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ജൂൺ 26 മുതൽ 30 വരെ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. പുതിയ ഔട്ട്‌സോഴ്‌സിങ് സേവനദാതാക്കളായ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ജൂലൈ 1 മുതൽ ചുമതലയേൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ക്രമീകരണം. എന്നാൽ ഈ ദിവസങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള വിസ, പാസ്‌പോർട്ട് സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ കോൺസുലേറ്റിലും നേരിട്ട് ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: al-hind, expat, indian-embassy-, passport, visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി





























