ദുബായ് : യു. എ. ഇ. യിലെ അനധികൃത താമസക്കാർ, ഇപ്പോൾ നടപ്പിലാക്കിയ പൊതു മാപ്പ് സംവിധാനം എത്രയും വേഗം ഉപയോഗപ്പെടുത്തണം എന്നും പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍, നാട്ടിലേക്ക് പോകാനുള്ള ഔട്ട് പാസ്സിന് എത്രയും പെട്ടെന്ന് തന്നെ അപേക്ഷ നല്‍കണം എന്നും ഇന്ത്യൻ നയതന്ത്ര കാര്യാലയം അറിയിച്ചു.
2024 സെപ്റ്റംബർ ഒന്നിന് തുടക്കമായ പൊതു മാപ്പ് (ഗ്രേസ് പിരീഡ് സംരംഭം) കാലയളവിൽ ഔട്ട് പാസ്സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതൽ ദിവസങ്ങൾ വേണ്ടി വരും.
പുതിയ പാസ്സ് പോർട്ട് ലഭിക്കാൻ ആവശ്യമായ രേഖകൾ അടക്കം ബി. എല്‍. എസ്. വഴി അപേക്ഷിക്കാം. എംബസി/കോണ്‍സുലേറ്റ് ഔട്ട് പാസ്സ് ഇഷ്യൂ ചെയ്തു കഴിഞ്ഞു മാത്രമേ പൊതു മാപ്പിന് അധികൃതര്‍ക്ക് മുമ്പാകെ അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂ.
ഐ. സി. പി. ഇലക്ട്രോണിക് ചാനലുകള്‍ വഴി ഓണ്‍ ലൈനിൽ അല്ലെങ്കിൽ യു. എ. ഇ. യിലെ ഏതൊരു ഐ. സി. പി. സെൻ്റർ, അംഗീകൃത ടൈപ്പിംഗ് സെൻ്റർ എന്നിവരിലൂടെയോ എക്സിറ്റ് പെർമിറ്റ് നു വേണ്ടി അപേക്ഷിക്കാൻ അതാതു നയതന്ത്ര കാര്യാലയ ങ്ങളിൽ നിന്നുള്ള ഔട്ട് പാസ്സ് സമർപ്പിക്കണം.
ആവശ്യമായ വിശദാംശങ്ങളും രേഖകളും ലഭിച്ചു കഴിഞ്ഞാല്‍ പിഴകൾ കൂടാതെ പൊതു മാപ്പിന് അപേക്ഷിക്കാം. അനധികൃത താമസക്കാര്‍ രേഖകൾ ശരിയാക്കി എക്സിറ്റ് പെര്‍മിറ്റ് നേടിക്കഴിഞ്ഞാല്‍ 14 ദിവസത്തിനകം രാജ്യം വിടണം.
യു. എ. ഇ. യില്‍ തന്നെ തുടരുവാൻ സാധിക്കുന്നവർ പുതിയ സ്‌പോൺസറുടെ ഓഫര്‍ ലെറ്റര്‍ മുഖേന യു. എ. ഇ. യില്‍ തുടരാനും 14 ദിവസം ലഭിക്കും. രേഖകൾ കൃത്യമാക്കിയതിനു ശേഷം രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കോണ്‍സുലേറ്റുമായി ബന്ധപ്പെടാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amnesty, expat, nri, visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, ദുബായ്, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം