മസ്കത്ത് : വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടു പിടിക്കുവാൻ റോയൽ ഒമാൻ പൊലീസ് നൂതന സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കി എന്നു മുന്നറിയിപ്പുമായി പൊലീസ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ഇപ്പോൾ രാജ്യത്ത് പ്രവർത്തന ക്ഷമമാണ്. ചിത്രങ്ങൾ വിശകലനം ചെയ്യാനും നിയമ ലംഘനങ്ങൾ കൃത്യതയോടെ തിരിച്ചറിയാനും ഇവക്കു കഴിയും.
ഇത്തരം സാങ്കേതിക വിദ്യകൾ വഴി നിയമ ലംഘന ങ്ങളും വർദ്ധിച്ചു വരുന്ന അപകടങ്ങളും ഫലപ്രദമായി കുറക്കുവാൻ കഴിയും എന്നും അധികൃതർ അറിയിച്ചു.
മൊബൈൽ ഫോൺ ഉപയോഗത്തിലെ അപകടങ്ങളെ ക്കുറിച്ച് അവബോധം വളർത്തുന്നതിനായി Driving without a Phone എന്ന ശീർഷകത്തിൽ റോയൽ ഒമാൻ പൊലീസ് ഒരുക്കിയ ഗൾഫ് ട്രാഫിക് വീക്ക് നിരവധി പേരാണ് സന്ദർശിക്കുന്നത്. Image Credit : Royal Oman Police
– വാർത്ത അയച്ചത് : ആര്. കെ. ഇല്യാസ്,