അബുദാബി : കേരളത്തിന്റെ ഒരു പൊതു സമൂഹം എഴുത്തിനെ ബഹുമാനിക്കുന്നു. അതു കൊണ്ടു തന്നെ നല്ല സാഹിത്യം കേരളത്തിൽ ആഘോഷിക്കപ്പെടുന്നു എന്നും എഴുത്തുകാരൻ എസ്. ഹരീഷ്. അബുദാബി ശക്തി അവാർഡ് ദിനാചരണത്തിന്റെ ഭാഗമായി കേരളാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച തായാട്ട് അനുസ്മരണ പരിപാടിയിൽ ‘എഴുത്തും ജനാധിപത്യ വീക്ഷണവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ വർഷത്തെ ശക്തി അവാർഡ് ജേതാക്കളെയും കൃതികളെയും സാഹിത്യ വിഭാഗം സെക്രട്ടറി ഷെറീൻ വിജയൻ പരിചയപ്പെടുത്തി. പ്രസ്തുത കൃതികൾ കെ. എസ്. സി. ലൈബ്രറിയിലേക്ക് കൈമാറി. പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി സൈനു നന്ദിയും പറഞ്ഞു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, ശക്തി തിയേറ്റഴ്സ്, സാഹിത്യം