അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച നാലാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ മത്സര ങ്ങളിൽ സീനിയർ വിഭാഗത്തിൽ ശക്തി ഷാബിയ മേഖല ജേതാക്കളായി. സനയ്യ, ഖാലിദിയ മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നടന്ന മത്സരങ്ങളിൽ നാദിസിയ മേഖല വിജയികളായി. സനയ്യ മേഖല രണ്ടാം സ്ഥാനം നേടി.
മുഖ്യ അതിഥികളായി എത്തിച്ചേർന്ന ഇന്ത്യൻ ഫുട് ബോൾ താരം സി. കെ. വിനീത്, ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് എന്നിവർ ചേർന്ന് ടൂർണ്ണ മെന്റ് ഉദ്ഘാടനം ചെയ്തു.
ശക്തി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ആനക്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതം ആശംസിച്ചു. ടൂർണ്ണ മെന്റ് കോഡിനേറ്റർ ഷെറിൻ വിജയൻ നിയമാവലി വിശദീകരിച്ചു. സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, പ്രായോജക പ്രതിനിധികൾ, ശക്തി മാനേജിംഗ് കമ്മിറ്റി-കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ശക്തി കുടുംബാംഗങ്ങൾ സംബന്ധിച്ചു.
മുതിർന്നവർക്കും (10 സീനിയർ) കുട്ടികൾക്കും (5 ജൂനിയർ) പ്രത്യേകം നടത്തിയ ഫുട് ബോൾ മത്സരങ്ങളിൽ യു. എ. ഇ. യിലെ 200 കളിക്കാർ പങ്കാളികളായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, കായികം, കുട്ടികള്‍, ബഹുമതി, ശക്തി തിയേറ്റഴ്സ്