
അബുദാബി : അൽ ഐൻ മലയാളി സമാജം ഒരുക്കുന്ന ‘ഉത്സവം’ എന്ന കലാ മാമാങ്കത്തിൻ്റെ പന്ത്രണ്ടാം എഡിഷൻ 2025 നവംബർ 29 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ അങ്കണത്തിൽ നടക്കും.
കേരളത്തിലെ 14 ജില്ലകളിലെ കലാ രൂപങ്ങളെയും നവോത്ഥാന നായകന്മാരേയും ആസ്പദമാക്കി കോർത്തിണക്കിയ ദൃശ്യ വിരുന്നിനോടൊപ്പം യു. എ. ഇ. യുടെ 54ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച പരിപാടികളും ഉണ്ടായിരിക്കും.
ഭക്ഷണ സ്റ്റാളുകൾ, വിനോദ മത്സരങ്ങൾ, സംഗീത-നൃത്ത നൃത്യങ്ങൾ അടക്കം വിവിധ കലാപരിപാടികൾ തുടങ്ങി കേരള ത്തിലെ ഉത്സവ അന്തരീക്ഷത്തെ പുനഃരാവിഷ്‌കരിക്കുന്ന പരിപാടികൾ ‘ഉത്സവം സീസൺ-12’ കൂടുതൽ വർണ്ണാഭമാക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: alain, ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, നൃത്തം, പ്രവാസി, സംഗീതം, സാംസ്കാരികം





























