ദുബായ് : കുടുംബങ്ങളുടെ ശാക്തീകരണവും ഐക്യവും ശക്തിപ്പെടുത്തലും കെട്ടുറപ്പും ലക്ഷ്യമിട്ട് യു. എ. ഇ. യില് പുതിയ കുടുംബ കാര്യ മന്ത്രാലയം രൂപീകരിച്ചു എന്ന് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മഖ്തൂം.
കുടുംബ മന്ത്രാലയത്തിന് നേതൃത്വം നൽകുന്നത് സന ബിൻത് മുഹമ്മദ് സുഹൈൽ ആയിരിക്കും.
ബാല്യകാലം, കുടുംബം, നിശ്ചയ ദാര്ഢ്യമുള്ള ആളുകളെ പിന്തുണക്കല്, സര്ക്കാര് സേവനത്തിലുള്ള കാലങ്ങളിൽ സാമൂഹിക പ്രവര്ത്തന മേഖലകളില് സന സുഹൈല് പ്രവര്ത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട നയങ്ങള്, തന്ത്രങ്ങള്, നിയമ നിര്മ്മാണം, സംരംഭങ്ങള് എന്നിവ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് പുതിയ മന്ത്രാലയത്തിൻ്റെ ചുമതലകൾ.