അബുദാബി : ബി. ടി. എസ്. പൂക്കോയ തങ്ങൾ സ്മാരക വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. പ്രവാസി കൂട്ടായ്മ അബുദാബി കടപ്പുറം മുസ്ലിം വെൽഫെയർ അസ്സോസിയേഷൻ സംഘടിച്ച പരിപാടിയിലാണ് വിവിധ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്.
അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളായ അഹ്‌ലാം അലി (ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. സി. ഫോറൻസിക് സൈക്കോളജി യിൽ ഉന്നത വിജയം), റിഹാൻ ഹനീഫ് (എസ്. എസ്. എൽ. സി. യിൽ ഉന്നത വിജയം), മാലിക് ബിൻ അനസ് മദ്രസ്സയിൽ നിന്നും ഉയർന്ന മാർക്ക് നേടി പാസ്സായ സുഹൈൽ സെയ്തു മുഹമ്മദ് എന്നിവരെ ആദരിച്ചത്.
ചാലിൽ റഷീദ് പ്രാർത്ഥന നടത്തി. രക്ഷാധികാരി കളായ പി. കെ. ബദറു, പി. വി. ജലാൽ, സ്കീം കൺവീനർ ടി. എസ്. അഷ്‌റഫ്, മറ്റു ഭാര വാഹികളായ നിഷാക് കടവിൽ, പി. എ. അബ്ദുൽ കലാം, നാസർ പെരിങ്ങാട്ട് എന്നിവർ സംസാരിച്ചു.
അബുദാബിയിലെ റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി. സി. അബ്ദുൽ സബൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. കെ. ജലാൽ സ്വാഗതവും ട്രഷറര്‍ ഫൈസൽ കടവിൽ നന്ദിയും രേഖപ്പെടുത്തി.