ഇരട്ടി മധുരമുള്ള വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ്

May 29th, 2010

nafila-latheefഅബുദാബി: സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ എഴുതിയ 45  വിദ്യാര്‍ത്ഥി കളും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കി അബുദാബി അല്‍നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സ്‌കൂള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഒന്നാം സ്ഥാനം നേടിയ നാഫില അബ്ദുല്‍ ലത്തീഫിന്  വിജയത്തിന്റെ ഇരട്ടി മധുരം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008 – 2009  പൊതു പരീക്ഷയില്‍, സമസ്ത യ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസ കളില്‍  പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി യിരുന്നു. ബ്ലാങ്ങാട് ഖത്തീബ് ആയിരുന്ന മര്‍ഹൂം എം. വി. ഉമര്‍ മുസ്ലിയാരുടെ പൌത്രിയും അബുദാബിയില്‍ ജോലി ചെയ്യുന്ന എം. വി. അബ്ദുല്‍ ലത്തീഫിന്‍റെ മകളു മാണ് നാഫില.

- pma

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം : സ്കൂള്‍ അധികൃതര്‍ കുറ്റക്കാര്‍

May 25th, 2010

ദോഹ : ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതില്‍ സ്കൂള്‍ മാനേജ് മെന്‍റ് കുറ്റക്കാരാണെന്ന് സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്കൂള്‍ മാനേജ് മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നും ഇതിന് കടുത്ത ശിക്ഷയായിരിക്കും നല്‍കുകയെന്നും കൗണ്‍സില്‍ അറിയിച്ചു. സെക്യൂരിറ്റി ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അന്വേഷണത്തിന് ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുകയെന്നും കൗണ്‍സില്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിനിയായ കെ. ജി. വിദ്യാര്‍ത്ഥിനി മരിച്ചത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം

May 20th, 2010

ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതിനെ ക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.

സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ കുട്ടികളുടെ സുരക്ഷയെ ക്കുറിച്ച് നിര്‍ദേശിക്കുന്ന നിയമങ്ങള്‍ സ്കൂള്‍ അധികൃതര്‍ പാലിച്ചിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുക.

ഇതില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷത്തില്‍ ബോധ്യമായാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രാലയത്തിന്‍റെ ഉത്തരവില്‍ പറയുന്നു. പല ഇന്ത്യന്‍ സ്കൂളുകളും ഈ നിര്‍ദേശങ്ങളൊന്നും കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി പൊതുവെ രക്ഷിതാക്കളുടെ ഇടയിലുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു

May 19th, 2010

ഖത്തറില്‍ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു. ഖത്തര്‍ ഡി. പി. എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ എല്‍. കെ. ജി. വിദ്യാര്‍ത്ഥിനിയായ സാറാ ജസ്ഹര്‍ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു.

രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ത്വല്‍ഹയുടെ മകളാണ് സാറ. ഇന്നലെ രാവിലെ സ്കൂളിലേക്ക് സ്കൂള്‍ ബസില്‍ പോയ കുട്ടി ഉറങ്ങി പ്പോയതാണെന്ന് കരുതുന്നു. ഇതറിയാതെ ഡ്രൈവര്‍ ബസ് പൂട്ടി പോവുകയായിരുന്നു. ഉച്ചയ്ക്കാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

-

വായിക്കുക: , , ,

1 അഭിപ്രായം »

ദുബായിലെ സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി

May 15th, 2010

ഈ അദ്ധ്യയന വര്‍ഷം ദുബായിലെ ആറ് സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ദുബായിലെ സ്കൂളുകളുടെ പ്രവര്‍ത്തന ത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന നോളജ് ആന്‍ജ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അഥോറിറ്റി (കെ. എച്ച്. ഡി. എ.) യുടെ വിലക്ക് മറി കടന്നാണ് വിദ്യാഭ്യാസ മന്ത്രാലയ ത്തിന്‍റെ തീരുമാനം.

സ്കൂളുകളുടെ അപേക്ഷ ന്യായമാണെന്ന് മനസ്സിലാക്കിയാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖതാമി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച സ്കൂളുകള്‍ അദ്ധ്യാപകരുടെ ശംബളം വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നും, ഇതിന് ആവശ്യമായ പണം കണ്ടെത്തേണ്ടത് അത്യാവശ്യ മാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതോടെ ജെംസ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ഔവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍, ദ മില്ലേനിയം സ്കൂള്‍ എന്നവ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്കാണ് ഫീസ് നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. 15 മുതല്‍ 20 ശതമാനം വരെ ഫീസ് ഉയര്‍ത്താനാണ് അനുമതി. എന്നാല്‍, തങ്ങളുടെ അനുമതിയില്ലാതെ സ്കൂളുകള്‍ക്ക് ഫീസ് ഉയര്‍ത്താന്‍ ആവില്ലെന്ന് കെ. എച്ച്. ഡി. എ. വ്യക്തമാക്കിയിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

77 of 791020767778»|

« Previous Page« Previous « യൂസേഴ്സ് ഫീ : പ്രതിഷേധവുമായി വെണ്മ
Next »Next Page » സൗദി വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കില്ല »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine