ഇസ്‌ലാമിക് സെന്റർ ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളിയാഴ്ച

June 29th, 2018

kerala-students-epathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണി ക്ക് സെന്റർ അങ്കണ ത്തിൽ നടക്കും. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർ ത്ഥിക ളെയും ഇസ്‌ലാമിക് സെന്റർ മെംബർ മാരുടെ മക്കളിൽ 10, 12, ഡിഗ്രി ക്ലാസ്സു കളിൽ വിജ യിച്ച കുട്ടിക ളെയും ആദരിക്കും.

ഇന്ത്യൻ എംബസി കൗൺ സിലർ രാജ മുരു കൻ, എൻ. എം. സി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് സീമ ഷെട്ടി, സിവിൽ സർവീസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഷാഹിദ് തിരു വള്ളൂർ എന്നിവർ പരി പാടി യിൽ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്‍റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം

May 27th, 2018

cbse-logo-epathram
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യുടെ റിസള്‍ട്ട് വന്നപ്പോള്‍ അബു ദാബി റുവൈസ് ഏഷ്യൻ ഇന്‍റർ നാഷ ണൽ സ്കൂളിന്ന് മുന്‍ വര്‍ഷങ്ങളെ പ്പോലെ മിന്നുന്ന വിജയം.

സയൻസ് വിഭാഗ ത്തിൽ 95.8 ശതമാനം മാർക്കു നേടിയ മൈത്രേയി കിരണ്‍ ജോഷി ഒന്നാം സ്ഥാന വും 94 ശത മാനം മാർക്കു വാങ്ങി അഭയ മരിയ ദേവസ്യ രണ്ടാം സ്ഥാനവും 93.2 ശതമാനം മാർക്കു നേടി ഗൗതമി പ്രദീപ് നമ്പ്യാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോമേഴ്സ് വിഭാഗ ത്തിൽ 94.4 ശതമാനം മാർക്ക് നേടി ഷാരോണ്‍ എലിസബത്ത് ജേക്കബ്ബ് ഒന്നാം സ്ഥാനം കര സ്ഥമാക്കി. 89.4 ശതമാനം മാർക്കു വാങ്ങിയ ശ്രേയ വിജയ കുമാര്‍, 81.8 ശതമാനം മാർക്കു നേടിയ സയ്യിദ് മുഹ മ്മദ് സുഫിയാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാന ങ്ങൾ കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ സ്കൂളിന് മികച്ച വിജയം

May 27th, 2018

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യില്‍ മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷ ണൽ സ്കൂളിന് തിളക്ക മാര്‍ന്ന വിജയം കൈ വരി ക്കുവാ നായി.

കോമേഴ്സ് വിഭാഗത്തിൽ 89.6 ശതമാനം മാർക്കു നേടിയ വിഷ്ണു പ്രിയ വെങ്കിടേശൻ ഒന്നാം സ്ഥാനവും 88.6 ശതമാനം മാർക്കോടെ ക്രിസൽ ഷേർലി ഡിസൂസ രണ്ടാം സ്ഥാനവും 88.4 ശതമാനം മാർക്കോടെ സന ഖാത്തൂണ്‍ സജ്ജാദ് ഖാസി മൂന്നാം സ്ഥാനവും സ്വന്തമാക്കി

സയൻസ് വിഭാഗ ത്തിൽ 94.4 ശതമാനം മാര്‍ക്കു നേടി ഷാബിസ്താ കുതുബ് ഒന്നാം സ്ഥാനത്തും 94.2 ശതമാനം മാർക്കു നേടി ആഷിത് ഫർഹാൻ രണ്ടാം സ്ഥാനവും 93.4 ശതമാനം മാർക്കു വാങ്ങി സെയ്ത് സുഹ ആംബർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളം മിഷൻ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം വെള്ളിയാഴ്ച

March 15th, 2018

logo-malayalam-mission-of-kerala-government-ePathram
അബുദാബി : ലോകമെമ്പാടും മലയാള ഭാഷ യും സംസ്‌കാരവും പ്രചരി പ്പിക്കുന്ന തിനായി കേരള സർ ക്കാർ ആരംഭിച്ച ‘മലയാളം മിഷൻ’ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം മാര്‍ച്ച് 16 വെള്ളി യാഴ്ച വൈകു ന്നേരം 6 മണിക്ക് കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കും. ‘എവിടെ യെല്ലാം മലയാളി അവിടെ യെല്ലാം മലയാളം‘ എന്ന താണ് മിഷന്റെ ലക്ഷ്യം.

മലയാളം മിഷൻ യു. എ. ഇ. ചാപ്റ്റ റിന്റെ ഭാഗ മായ അബു ദാബി മേഖല യിലെ കുട്ടി കൾക്കായി ആരംഭി ക്കുന്ന മല യാളം ക്ലസ്സു കളുടെ ഉദ്‌ഘാടനവും മലയാളം മിഷൻ ഡയ റക്ടർ പ്രഫ. സുജ സൂസൻ ജോർജ്ജ് നിർ വ്വ ഹിക്കും.

മലയാളം മിഷൻ ചിട്ടപ്പെടുത്തിയ പാഠ്യ പദ്ധതി അനു സരി ച്ചുള്ള ക്ലാസ്സു കളില്‍ ചേർന്നു പഠിക്കുവാൻ ആഗ്ര ഹിക്കുന്ന കുട്ടി കളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇമാറാത്തി ചിൽഡ്രൻസ് ഡേ മാര്‍ച്ച് 15 ന്

March 15th, 2018

uae-national-day-celebration-ePathram
അബുദാബി : യു. എ. ഇ. യിൽ മാര്‍ച്ച് 15 ‘ഇമറാത്തി ചിൽഡ്രൻസ് ഡേ’ ആയി ആചരിക്കും. ശൈഖാ ഫാത്തിമ ബിൻത് മുബാറഖ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഇന്ന് പ്രഥമ ‘ഇമാറാത്തി ചിൽ ഡ്രൻസ് ഡേ’ ആ ഘോഷ ങ്ങൾ സംഘടി പ്പിച്ചി രിക്കു ന്നത്.

സുപ്രീം കൗൺ സിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് പ്രസിഡണ്ടും യു. എ. ഇ. ജനറൽ വിമൻസ് യൂണി യൻ ചെയർ വിമണും ഫാമിലി ഡവലപ്‌ മെന്റ് ഫൗണ്ടേ ഷൻ സുപ്രീം ചെയർ വിമണും കൂടി യാണ് ശൈഖാ ഫാത്തിമ ബിന്‍ത് മുബാറഖ്.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മ വാര്‍ഷിക ആഘോഷ വര്‍ഷ ത്തി ലാണ് പ്രഥമ ‘ഇമറാത്തി ചിൽ ഡ്രൻസ് ഡേ’ ആചരി ക്കുന്നത്. ഇനി എല്ലാ കൊല്ലവും മാർച്ച് 15 ന്’ ഇമ റാത്തി ചിൽ ഡ്രൻസ് ഡേ’ യു. എ. ഇ. യിൽ ആഘോഷിക്കും.

കുട്ടികളെ പരിപാലി ക്കുന്നതിനും അവരു ടെ ആവശ്യ ങ്ങൾ നിറ വേറ്റു ന്നതിനും രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ പ്രേരി പ്പിച്ചി രുന്നതായും ‘ഇമറാത്തി ചിൽ ഡ്രൻസ് ഡേ’ പ്രഖ്യാ പന ത്തിൽ ശൈഖാ ഫാത്തിമ ബിൻത് മുബാറഖ് വ്യക്തമാക്കി.

കുട്ടി കളുടെ സംരക്ഷണ നിയമ മായ ‘വദീമ നിയമം’  2016 ല്‍ പ്രാബല്യത്തില്‍ വന്ന മാര്‍ച്ച് 15 നു തന്നെ ഇമ റാത്തി കുട്ടി കളുടെ ദിന മായി ആചരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഭാവി തല മുറക്ക് മികച്ച സുരക്ഷ യോടെ യുള്ള വിദ്യാ ഭ്യാസം ഒരുക്കു കയും പുരോ ഗതിക്ക് തടസ്സ മാകുന്ന വെല്ലു വിളികളെ നേരി ടുന്നതിന് പ്രാപ്ത രാക്കി മാറ്റു വാനും കഴി യുന്ന തര ത്തിൽ കുട്ടി കളെ ഒരുക്കി എടു ക്കുക  എന്ന ഉദ്ദേശ ത്തിലാണ് കുട്ടികള്‍ ക്കായി പ്രത്യേക ദിനം ആചരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എല്ലാ വാണിജ്യ സ്ഥാപന ങ്ങള്‍ക്കും വാറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധം
Next »Next Page » മലയാളം മിഷൻ അബു ദാബി ചാപ്റ്റർ ഉദ്ഘാടനം വെള്ളിയാഴ്ച »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine