ദുബായ് : പ്രമുഖ വ്യാപാര ശൃംഗല യായ ലുലു ഗ്രൂപ്പ്, ദുബായ് കെയേര്‍സു മായി സഹകരിച്ചു കൊണ്ട് ഗാസയിലെ സ്‌കൂള്‍ നടത്തിപ്പ് ഏറ്റെടു ക്കുന്നു. ആഗോള തലത്തില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗ മായാണ് സ്‌കൂള്‍ നടത്തിപ്പ് ഏറ്റെടു ക്കുന്നത് എന്ന് ലുലു പ്രതിനിധികള്‍ അറിയിച്ചു.
ഇതു സംബന്ധിച്ച കരാറില്‍ ദുബായ് കെയേര്‍സ് സി. ഇ. ഒ. താരിഖ് അല്‍ ഗൂര്‍ഗ്, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം. എ. സലീം എന്നിവര്‍ ഒപ്പു വെച്ചു. ദുബായ് കെയേര്‍സ് ധന സമാ ഹരണ വിഭാഗം ഡയറക്ടര്‍ അമല്‍ അല്‍റിദ, ലുലു മേഖലാ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗാസ യിലെ ഉള്‍പ്രദേശ ങ്ങളില്‍ മൂന്നു മുതല്‍ ആറു വയസ്സു വരെയുള്ള കുഞ്ഞു ങ്ങള്‍ക്ക് മതി യായ പരിരക്ഷണം ലഭ്യ മാക്കാനും വിദ്യാഭ്യാസം നല്‍കാനും ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതി യിലാണ് ലുലു ഗ്രൂപ്പ് പങ്കാളി കളാകുന്നത്.
പ്രീസ്‌കൂളുകള്‍ ഏറ്റെടുത്ത് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും നവീകരിക്കുകയും ചെയ്യുന്ന പദ്ധതി യാണ് ദുബായ് കെയേര്‍സ് വിഭാവനം ചെയ്യുന്നത്. നൂറു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ആഗോള തലത്തില്‍ ലുലു ഇത്തരം പ്രവര്‍ത്തന ങ്ങള്‍ തുടരുമെന്ന് എം. എ. സലീം പറഞ്ഞു.






അബുദാബി : ലോക പരിസ്ഥിതി ദിന ത്തില്‍ കേരള സോഷ്യൽ സെന്ററിൽ കുട്ടി കള്‍ ക്കായി വിവിധ പരിപാടി കള്‍ സംഘടി പ്പിക്കുന്നു. ജൂണ്‍ 5 ശനിയാഴ്ച വൈകുന്നേരം ഏഴര മണിക്ക് കെ. എസ്. സി. ബാല വേദിയും ശക്തി ബാല സംഘവും സംയുക്തമായി ഒരുക്കുന്ന ‘ബാലോല്‍സവം’ എന്ന പരിപാടി യില്‍ പരിസ്ഥിതി ദിന ത്തോട് അനുബന്ധിച്ച് ശാസ്ത്ര പ്രദര്‍ശ നവും ചിത്ര രചനാ മത്സര ങ്ങളും നടക്കും. പ്രമുഖ ഗായകന്‍ വി. ടി. മുരളി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും.

























