അബുദാബി : കുട്ടികളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ ‘തൊട്ടാവാടി’ എന്ന പേരില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ അബുദാബി ഖാലിദിയ പാര്‍ക്കിലാണ് ക്യാമ്പ് നടക്കുക.
കേരള ത്തിലെ ചെടികള്‍ എന്ന വിഷയ ത്തിലുള്ള ക്ലാസ്, സസ്യ ങ്ങളുടെ പേരുകള്‍ ചേര്‍ത്തു വച്ച കളികള്‍, ഔഷധ സസ്യങ്ങള്‍, സസ്യ ങ്ങളെ തിരിച്ചറിയല്‍ എന്നീ വര്‍ക് ഷോപ്പു കള്‍ എന്നിവ യാണ് ക്യാമ്പിലെ പ്രധാന ഇനങ്ങള്‍
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക രായ സുജിത്ത് നമ്പ്യാര്‍, പ്രസന്ന വേണു, ഫൈസല്‍ ബാവ, രമേശ് നായര്‍, ജാസ്സിര്‍ എരമംഗലം എന്നിവര്‍ നേതൃത്വം നല്കുന്ന ക്യാമ്പില്‍ പ്രവേശനം സൗജന്യ മായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, മറ്റ് സമ്മാനങ്ങളും നല്‍കും.