ദോഹ : സി. ബി. എസ്. ഇ. സ്കൂളു കളിലെ ഒന്നു മുതൽ എട്ട് വരെ ക്ലാസു കളിൽ അറബി രണ്ടാം ഭാഷ യായി പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്കായി, ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ അറബി വകുപ്പ് മുന്‍ മേധാവി യുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ ‘അറബിക് ഫോർ ഇംഗ്ലീഷ് സ്കൂള്‍സ്’ എന്ന പരമ്പര യുടെ പ്രകാശനം ഖത്തറിലെ ഇന്ത്യൻ അംബാസിഡർ സജ്ഞീവ് അരോര നിര്‍വഹിച്ചു.
ഡി. പി. എസ് മോഡേണ്‍ ഇന്ത്യൻ സ്കൂള്‍ പ്രസിഡണ്ട് ഹസൻ ചൊഗ്‌ളേ, ഭവന്‍സ് പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ജെ. കെ. മേനോൻ, സ്‌കോളേര്‍സ് ഇന്റര്‍നാഷണൽ സ്കൂള്‍ ചെയര്‍മാൻ ഡോ. വണ്ടൂര്‍ അബൂബക്കർ, നോബിൾ ഇന്റര്‍നാഷണൽ സ്കൂള്‍ ജനറൽ കണ്‍വീനർ അഡ്വ. അബ്ദുൽ റഹീം കുന്നുമ്മൽ, ഫിനിക്‌സ് പ്രൈവറ്റ് സ്കൂള്‍ ജനറൽ മാനേജർ ഹാജി കെ. വി. അബ്ദുല്ല ക്കുട്ടി, ശാന്തി നികേതൻ ഇന്ത്യൻ സ്കൂള്‍ വൈസ് പ്രിന്‍സിപ്പൽ ശിഹാബുദ്ധീൻ, ഐഡിയൽ ഇന്ത്യൻ സ്കൂള്‍ അറബി വകുപ്പ് മേധാവി ഡോ. അബ്ദുൽ ഹയ്യ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബൽ ചെയര്‍മാൻ മുഹമ്മദുണ്ണി ഒളകര എന്നിവർ പുസ്തക ത്തിന്റെ ഓരോ ഭാഗങ്ങൾ അംബാസഡറിൽ നിന്നും സ്വീകരിച്ചു.
ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസാധകരായ കൃതി പ്രകാശനാണ് എട്ട് ഭാഗ ങ്ങളിലായി പുസ്തകം പ്രസിദ്ധീകരിച്ചത്. കൃതി പ്രകാശന്‍ ഇന്റര്‍നാഷണല്‍ അഫയേര്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് മിന്‍ഹാജ് ഖാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യ യിലുമുള്ള സി. ബി. എസ്. ഇ. സ്കൂളുകളെ ഉദ്ദേശിച്ച് അറബി ഭാഷ യില്‍ പരമ്പര പ്രസിദ്ധീകരി ക്കുന്ന ആദ്യ പ്രസാധക രാണ് തങ്ങളെന്നും ഇത് അഭിമാന കര മായാണ് സ്ഥാപനം കാണുന്ന തെന്നും അദ്ദേഹം പറഞ്ഞു. ഹറമൈൻ ലൈബ്രറി യാണ് പുസ്തക ത്തിന്റെ ഖത്തറിലെ വിതരണക്കാർ.
ലോകത്ത് ഏറ്റവും സജീവ മായ ഭാഷ കളിലൊന്നാണ് അറബി ഭാഷ. ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തുന്ന വര്‍ക്ക് ഏറെ പ്രധാന മാണ് അറബി പഠനം. . അറബി കളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യക്ഷമ മായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകര മാകുമെന്നും ഈയര്‍ഥത്തില്‍ അമാനുല്ല യുടെ കൃതിയുടെ പ്രസക്തി ഏറെയാണെന്നും ചടങ്ങില്‍ സംസാരിച്ച വിദഗ്ധര്‍ പറഞ്ഞു.
ദീര്‍ഘ കാലം ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അറബി വകുപ്പ് മേധാവി യായിരുന്ന അമാനുല്ല, അറബി ഭാഷ യുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മുപ്പത്തി അറാമത് പുസ്തക മാണിത്.
അറബി സംസാരിക്കുവാൻ ഒരു ഫോര്‍മുല, അറബി സാഹിത്യ ചരിത്രം, ഇംപ്രൂവ് യുവർ സ്‌പോക്കണ്‍ അറബിക്, അറബി ഗ്രാമർ മെയിഡ് ഈസി, എ ഹാന്റ് ബുക്ക് ഓണ്‍ അറബിക് ഗ്രാമർ ആന്റ് കോംപോസിഷൻ, സി. ബി. എസ്. ഇ. അറബിക് സീരീസ്, സി.ബി. എസ്. ഇ. അറബിക് ഗ്രാമർ, സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി, സ്‌പോക്കണ്‍ അറബിക് മാസ്റ്റർ, സ്‌പോക്കണ്‍ അറബിക ട്യൂട്ടർ, അറബിക് ഫോർ എവരിഡേ, അറബി സാഹിത്യ ചരിത്രം എന്നിവ യാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍.
-തയ്യാറാക്കിയത് : കെ. വി. അബ്ദുല്‍ അസീസ്, ചാവക്കാട് – ദോഹ.