മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്

May 6th, 2026

sheikh-mohamed-bin-zayed-al-nahyan-visit-burjeel-pavilion-ePathram
അബുദാബി : യു. എ. ഇ. യുടെ ആരോഗ്യ പരിരക്ഷാ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബുർജീൽ മെഡിക്കൽ സിറ്റി യുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുന്നിൽ വിശദീകരിച്ച് ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ.

അബുദാബി യിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്-2026’ ഫോറത്തിന്റെ ഭാഗമായുള്ള ബുർജീൽ പവലിയൻ സന്ദർശിച്ച പ്രസിഡണ്ടിനെ ഡോ. ഷംഷീർ സ്വീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളിൽ വൻ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീർ വിശദീകരിച്ചു.

president-sheikh-muhamed-bin-zayed-visit-burjeel-pavilion-during-make-it-in-the-emirates-2026-ePathram

 

ഹൃദ്യമായ കൂടിക്കാഴ്ച ; പഴയ ഓർമ്മകളിൽ പുതിയ വികസനം

ബുർജീൽ മെഡിക്കൽ സിറ്റിയുടെ വികസന രേഖ അവതരിപ്പിക്കുന്ന വേളയിൽ പഴയൊരു കൂടിക്കാഴ്ച യുടെ ഹൃദ്യമായ ഓർമ്മകൾ ഡോ. ഷംഷീർ പങ്കു വെച്ചു.

മെഡിക്കൽ സിറ്റി എന്ന ആശയത്തിന്റെ ആദ്യ ഘട്ട ത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച് പദ്ധതികൾ വിശദീകരിച്ചത് അദ്ദേഹം അനുസ്മരിച്ചു. അന്നു കണ്ടൊരു വലിയ സ്വപ്നത്തിന്റെ തുടർച്ചയാണ് വരാനിരിക്കുന്ന വിപുലീകരണം എന്നും അദ്ദേഹം പറഞ്ഞു.

3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

ക്യാൻസർ ചികിത്സ, മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള അതി നൂതന സൗകര്യങ്ങളാണ് ബുർജീൽ മെഡിക്കൽ സിറ്റിയുടെ അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.

സങ്കീർണ്ണമായ ചികിത്സാ സൗകര്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികൾക്കും പ്രവാസികൾക്കും ലഭ്യമാക്കും.

Face Book & Instagram

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.

April 28th, 2026

indian-islamic-center-managing-committee-2026-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു. അടുത്ത പ്രവർത്തന വർഷത്തെക്കുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനം, വിവിധ ഉപ സമിതി കളുടെ രൂപീകരണം എന്നിവയായിരുന്നു ടൗൺ ഹാൾ യോഗം എന്ന പ്രോഗ്രാമിലൂടെ ലക്‌ഷ്യം വെച്ചത്.

പ്രവാസി സമൂഹത്തിലെ സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ, ജനസേവന മേഖലകളിൽ കൂടുതൽ സജീവമായി ഇടപെടുവാനും അബുദാബിയിലെ ഇന്ത്യൻ സമൂഹത്തെ ശാക്തീകരിക്കുവാനും ഉള്ള പദ്ധതികളാണ് വിവിധ വിഭാഗങ്ങൾ അവതരിപ്പിച്ചത്.

സെന്റർ പ്രസിഡണ്ട് റൗഫ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. യു. അബ്ദുല്ല ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം കാടാമ്പുഴ ഖിറാത് നടത്തി. വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള, അബ്ദുല്ല നദുവി എന്നിവർ ആശംസകൾ നേർന്നു.

വിവിധ ഉപ സമിതികളുടെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹൈദർ ബിൻ മൊയ്ദു (മീഡിയ), അഹമ്മദ് കുട്ടി തൃത്താല (റിലീഫ്), ജൂബൈർ വെള്ളാടത്ത് (ലിറ്ററേച്ചർ), മുഹമ്മദ് കുഞ്ഞി കൊള വയൽ (മത കാര്യം), അഷ്‌റഫ് നജാത് (ഐ. ടി), ഹംസ നടുവിൽ (കായികം), ഷംസുദ്ദീൻ നരിക്കോടൻ (കൾച്ചറൽ), സലിം നാട്ടിക (പബ്ലിക് റിലേഷൻ), സാലിഹ് വാഫി (വിദ്യാഭ്യാസം) എന്നിവർ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു.

ഇസ്‌ലാമിക് സെന്റർ വെബ് സൈറ്റ് ലോഞ്ച് റഊഫ് അഹ്സനിയും സെന്റർ ഔദ്യോഗിക വാട്സ്ആപ് ചാനൽ ലോഞ്ച് അഡ്വ. മുഹമ്മ്ദ് കുഞ്ഞിയും നിർവ്വഹിച്ചു. ചീഫ് പ്രോഗ്രാം കോഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി

April 23rd, 2026

ma-yusuffali-speech-indian-islamic-centre-ePathram

അബുദാബി : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും അടിയന്തര സാമ്പത്തിക സഹായം അദ്ദേഹം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50, 000 രൂപ വീതവുമാണ് ധന സഹായം നൽകുക. തൃശ്ശൂർ ജില്ലാ കളക്ടർ മുഖേനയാണ് ഈ തുക കൈമാറുന്നത്.

തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം തീപിടുത്തം ഉണ്ടാകയും ഒൻപതു പേര് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൽ താൻ ഏറെ മനോവിഷമത്തിൽ ആണെന്നും അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. ടി. വി. ദാമോദരനെ ആദരിച്ചു

April 20th, 2026

vtv-damodaran-epathram
അബുദാബി : സാംസ്‌കാരിക പ്രവർത്തകനും എഴുത്തു കാരനുമായ വി. ടി. വി. ദാമോദരന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ (ഐ. എസ്. സി) ‘ഹ്യൂമാനിറ്റി ആൻഡ് കൾച്ചറൽ ഹാർമണി അവാർഡ്’ നൽകി ആദരിച്ചു.

ഗാന്ധി സന്ദേശ പ്രചാരകനും അബുദാബി ഗാന്ധി സാഹിത്യ വേദിയുടെ സ്ഥാപകൻ കൂടിയായ വി. ടി. വി. മൂന്നു പതിറ്റാണ്ടിലേറെയായി യു. എ. ഇ. യിലെ സാമൂഹിക സാംസ്‌കാരിക സാഹിത്യ മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്.

isc-humanity-and-cultural-harmony-award-for-vtv-damodaran-ePathram

പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും പയ്യന്നൂർ കോൽക്കളിക്ക് ഗൾഫ് നാടുകളിൽ പ്രചാരം നൽകി. ഇതിനെ മാനിച്ച് സംസ്ഥാന സർക്കാരിന്റെ ഫോക് ലോർ അവാർഡ് ലഭിച്ച പ്രവാസി മലയാളി കൂടിയാണ് വി. ടി. വി. ദാമോദരൻ.

കലാ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ നാൾ വഴികളിൽ പ്രഥമ ഗാന്ധി ഗ്രാം പുരസ്‌കാരം, അക്ഷയ ദേശീയ പുരസ്‌കാരം, ബ്രിട്ടനിൽ നിന്നും മഹാത്മാ പുരസ്‌കാരം, പ്രവാസി സംസ്കൃതി പുരസ്കാരം, മലയാള ഭാഷ പാഠ ശാല പുരസ്‌കാരം, കലാ നികേതൻ അവാർഡ്, ഐ. എസ്. സി. യുടെ മാസ്റ്റർ ഓഫ് ഫോക്‌ലോർ അവാർഡ്, പയ്യന്നുർ മിഡ്‌ ടൌൺ റോട്ടറി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ വി. ടി. വി. യെ തേടിയെത്തി.

ഐ. എസ്. സിയുടെ 59 ആമത് വാർഷിക ആഘോഷ പരിപാടി കളുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് ഐ. എസ്. സി. പ്രസിഡണ്ട് കെ. ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി പി. സത്യബാബു, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങളും  ചേർന്നാണ് വി. ടി. വി. ദാമോദരനെ ആദരിച്ചത്.

ഐ. എസ്. സി. കുടുംബ അംഗങ്ങൾ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു

January 20th, 2026

ima-vps-housing-project-to-help-expatriates-foundation-stone-laid-for-first-house-ePathram
അബുദാബി : സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയാത്ത പ്രവാസികളെ സഹായിക്കാൻ അബുദാബിയിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി. പി. എസ്. ഹെൽത്തും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പെരുമാതുറയിൽ നടന്നു.

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മാടൻവിള സ്വദേശി മെഹ്ബൂബ് ശംസുദ്ധീൻ എന്ന പ്രവാസിയാണ് പദ്ധതിയുടെ ആദ്യ ഗുണ ഭോക്താവ്.

മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽ-ഹാദി വീടിന് തറക്കല്ലിട്ടു. ഇന്ത്യൻ മീഡിയ പ്രസിഡണ്ട് സമീർ കല്ലറ, സെക്രട്ടറി റാഷിദ് പൂമാടം എന്നിവർ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.

മാധ്യമ പ്രവർത്തകരും വി. പി. എസ്. ഹെൽത്തും ചേർന്ന് നടത്തുന്ന കാരുണ്യ പ്രവർത്തനം ഏറെ മാതൃകാപരം ആണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, അഴൂർ പഞ്ചായത്ത് അദ്ധ്യക്ഷ കീർത്തി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, മഞ്ജു അജയൻ, പെരുമാതുറ സ്നേഹ തീരം സെക്രട്ടറി സക്കീർ ഹുസൈൻ, പെരുമാതുറ വലിയ പള്ളി കമ്മിറ്റി പ്രസിഡണ്ട് നസീർ, സെക്രട്ടറി സുനിൽ, നാസർ വിള ഭാഗം എന്നിവർ സംസാരിച്ചു.

വീടിന്റെ നിർമ്മാണം അടുത്ത 3 മാസത്തിനുള്ളിൽ പൂർത്തിയാക്കി കൈ മാറാനാണ് ഇന്ത്യൻ മീഡിയ ലക്ഷ്യമിടുന്നത്. അർഹരായ കൂടുതൽ ആളുകളി ലേക്ക് വരും വർഷങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 671231020»|

« Previous « ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
Next Page » ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു »



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine