ബി. ഡി. കെ. രക്ത ദാനം സംഘടിപ്പിച്ചു

August 19th, 2024

blood-donors-kerala-uae-chapter-independence-day-2024-ePathram
ദുബായ് : സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള യു. എ. ഇ. ചാപ്റ്റർ ദുബായ് കരാമ ADCB മെട്രോ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്, പങ്കാളിത്ത ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. അതി കഠിനമായ ചൂടിലും രക്ത ദാനത്തിൻ്റെ മാഹാത്മ്യം മനസിലാക്കി തന്നെ വിവിധ ദേശക്കാരായ പ്രവാസികളും ബ്ലഡ് ഡോണേഴ്സ് കേരള യു. എ. ഇ. ചാപ്റ്റർ അംഗങ്ങളും രക്തം ദാനം ചെയ്യാനായി എത്തി.

വൈകുന്നേരം 4 മണി മുതൽ രാത്രി 9 വരെ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ബി. ഡി. കെ. യു. എ. ഇ. ഭാരവാഹികളായ പ്രയാഗ് പേരാമ്പ്ര, ഉണ്ണി, ഗോവിന്ദ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 055 201 0373 (ഉണ്ണി), 055 719 5610 (പ്രയാഗ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

* Instagram & FB page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡബ്ലിയു. എം. എഫ്. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 17th, 2024

wmf-abudhabi-state-council-independence-day-2024-ePathram

അബുദാബി : വേൾഡ് മലയാളി ഫെഡറേഷൻ (WMF) അബുദാബി സ്റ്റേറ്റ് കൗൺസിലിൻ്റെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അബുദാബി മദീന സായിദിൽ നടന്ന ലളിതമായ ചടങ്ങിനു രക്ഷാധികാരി അഷ്‌റഫ് നേതൃത്വം നൽകി,

world-malayalee-federation-wmf-abudhabi-state-council-ePathram

ഗ്ലോബൽ കൗൺസിൽ അംഗം ഫിറോസ് ഹമീദ്, നാഷണൽ കൗൺസിൽ അംഗങ്ങളായ പി. എം. അബ്ദുൽ റഹിമാൻ, ഷാജുമോൻ പുലാക്കൽ, സ്റ്റേറ്റ് കൗൺസിൽ ട്രഷറർ ഷെറിൻ അഷ്റഫ് എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നൽകി.

ഡബ്ലിയു. എം. എഫ്. അബുദാബി കൗൺസിൽ പ്രസിഡണ്ട് അബ്ദുൾ വാഹിബ് അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറിമാരായ സുബീന, അനീഷ് യോഹന്നാൻ, ഇവൻ്റ് കോഡിനേറ്റർ സബീന അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. ഡബ്ലിയു. എം. എഫ്. അബുദാബി സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ഡോക്ടർ. ഷീബ അനിൽ നന്ദി പറഞ്ഞു.

* W M F , വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് 

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഭിന്ന ശേഷി കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ഇ-നെസ്റ്റ്

August 17th, 2024

logo-niark-abudhabi-ePathram

ദുബായ് : ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായി ഇ- നെസ്റ്റ് പ്രവർത്തകർ.

കോഴിക്കോട് കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്‌)ലെ ഭിന്ന ശേഷി ക്കാരായ  കുട്ടികളെയും നിർദ്ധനരായ കിടപ്പു രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘നെസ്റ്റ് ഹെൽപ്പ് ചലഞ്ച്’ എന്ന പേരിൽ സെപ്റ്റംബർ 15 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന് തുടക്കമിട്ടു. നെസ്റ്റ് അഭ്യുദയ കാംക്ഷികൾക്കു ഈ കാമ്പയിനിലൂടെ നെസ്റ്റിലെ കുരുന്നുകളെയും രോഗികളെയും വ്യക്തിപരമായി സഹായിക്കാം.

niyark-nest-help-challenge-for-disabled-children-ePathram
ഇ-നെസ്റ്റ് സ്വാതന്ത്ര്യ ദിന സംഗമത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ കാമ്പയിൻ്റെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ബ്രോഷർ പ്രകാശനം പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ബാബു റഫീഖ് നിർവ്വഹിച്ചു.

ഇ-നെസ്റ്റ് ചെയർമാൻ അഡ്വ.മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. നെസ്റ്റ്-നിയാർക് പദ്ധതികളെ കുറിച്ച് അബ്ദുൽ ഖാലിഖ് വിശദീകരിച്ചു. ജലീൽ മശ്ഹൂർ തങ്ങൾ, ഒ. പി. അബൂബക്കർ, പി. എം. ചന്ദ്രൻ, ശമീൽ പള്ളിക്കര, സുനിൽ, നിസാർ കളത്തിൽ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, മൊയ്‌ദു പേരാമ്പ്ര, സംജിദ്, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. കാമ്പയിൻ കൺവീനർ ഷഹീർ പി. കെ. സ്വാഗതവും മുസ്തഫ പൂക്കാട് നന്ദിയും പറഞ്ഞു.

നെസ്റ്റിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉന്നമനത്തിനായുള്ള നിയാർക്കിനു പുറമെ അനാഥരായ ഭിന്ന ശേഷി കുട്ടികളെ പരിചരിക്കുന്ന നെസ്റ്റ് കെയർ ഹോം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെൻ്റർ എന്നിവ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് : രാജ്യം വിടുന്നവര്‍ക്ക് തിരിച്ചു വരാം

August 14th, 2024

logo-indian-association-sharjah-ias-ePathram

ഷാര്‍ജ : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പിലൂടെ രാജ്യം വിടുന്നവര്‍ക്ക് യു. എ. ഇ. യിലേക്കുള്ള മടക്ക യാത്ര തടസ്സമാവില്ല. യാത്രാ രേഖകള്‍ ശരിപ്പെടുത്തി നിയമാനുസൃതം അവര്‍ക്ക് വീണ്ടും യു. എ. ഇ. യിലേക്ക് തിരിച്ച് വരാനുള്ള അവസരമുണ്ടാവും.

സന്ദര്‍ശക വിസക്കാര്‍ക്കും പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താം. കേസുകൾ ഉണ്ടെങ്കിൽ രാജ്യം വിടുന്നതിന് മുമ്പ് അതെല്ലാം തീര്‍പ്പാക്കണം എന്നും അധികൃതർ. സെപ്തംബര്‍ ഒന്ന് മുതൽ യു. എ. ഇ. യില്‍ തുടക്കമാവുന്ന പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യന്‍ അസോസ്സിയേഷന്‍ പ്രസിഡണ്ട് നിസാർ തളങ്കര, മന്ത്രാലയം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെല്ലാം താമസ കുടിയേറ്റ രേഖകള്‍ കൃത്യത വരുത്താനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പൊതു മാപ്പ് പ്രഖ്യാപനം എന്നും മന്ത്രാലയ മേധാവികള്‍ പറഞ്ഞു. കാലാവധി തീര്‍ന്ന റെസിഡന്‍സ് വിസ, കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകളില്‍ യു. എ. ഇ. യില്‍ തങ്ങുന്നവര്‍ക്കും പൊതു മാപ്പ് പ്രയോജന പ്പെടുത്തി പിഴയില്ലാതെ രാജ്യം വിടുകയോ പുതിയ റെസിഡന്‍സ് വിസയിലേക്ക് മാറുകയോ ചെയ്യാം.

എമിഗ്രേഷന്‍ അംഗീകൃത ടൈപ്പിംഗ് സെൻ്ററുകൾ മുഖേന പൊതു മാപ്പ് സംബന്ധിച്ച അപേക്ഷകള്‍ സമർപ്പിക്കാം. സിവില്‍, തൊഴില്‍, വാണിജ്യ കേസുകള്‍ നേരിടുന്നവര്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് കേസുകള്‍ തീര്‍പ്പാക്കിയ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

പൊതു മാപ്പ് വിഷയ സംബന്ധമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്, വിവിധ യു. എ. ഇ. മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍ക്കൊള്ളുന്ന യോഗം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍കയ്യെടുക്കും എന്നും പ്രസിഡണ്ട് നിസാർ തളങ്കര അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്

August 5th, 2024

ahalia-hospital-group-adopt-orphans-from-wayanad-ePathram
അബുദാബി : വയനാട് ഉരുള്‍പ്പൊട്ടലില്‍ അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളര്‍ത്തുവാനും അവര്‍ക്കു വേണ്ടതായ വിദ്യാഭ്യാസം അവര്‍ ആഗ്രഹിക്കുന്ന തലം വരെ നല്‍കുവാനും അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു.

അഹല്യയുടെ പാലക്കാട് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്ന അഹല്യ ചില്‍ഡ്രന്‍സ് വില്ലേജ് ഇതിനായി ഒരുങ്ങി ക്കഴിഞ്ഞു എന്നാണു റിപ്പോർട്ട്.

അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി +91 95440 00122 (ശരത് എം. എസ്) ഈ നമ്പറിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 611231020»|

« Previous Page« Previous « പ്രബന്ധ രചനാ മത്സരം : ‘രാഷ്ട്ര ബോധവും ദേശ സ്നേഹവും പുതു തലമുറയിൽ’
Next »Next Page » മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു »



  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി
  • നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം
  • 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്
  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine