വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്

August 11th, 2025

vpk-abdullah-inaugurate-islamic-center-members-meet-2025-ePathram

അബുദാബി: ഇന്ത്യൻ ഇസ്ലാമിക് സെന്റർ 2025-26 വർഷത്തെ മാനേജിംഗ് കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ മെമ്പേഴ്സ് മീറ്റ് പരിപാടികളുടെ വൈവിധ്യത്താലും നടത്തിപ്പ് കൊണ്ടും വേറിട്ടതായി.

ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി വി. പി. കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ, നോർക്ക പ്രവാസി ക്ഷേമ നിധി പെൻഷൻ പദ്ധതികൾ, എം. പി. അബ്ദുസമദ് സമദാനി, സിംസാറുൽ ഹഖ് ഹുദവി എന്നിവരുടെ പ്രഭാഷണം, സ്മാർട്ട് ഐ. ഐ. സി പ്രൊജക്റ്റ്, സയൻസ് എക്സിബിഷൻ, ചെസ്സ് ടൂർണ്ണ മെന്റ്, ബാഡ്മിൻ്റൺ ടൂർണ്ണ മെന്റ്, പുസ്തക പ്രകാശനം, അവാർഡ് ദാനം തുടങ്ങി സെന്റർ മാനേജിംഗ് കമ്മിറ്റിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് വിവിധ വിഭാഗങ്ങളുടെ സെക്രട്ടറിമാർ വിശദീകരിച്ചു.

മെമ്പേഴ്സ് മീറ്റിൽ പങ്കെടുത്തവരെ നാല് ഗ്രൂപ്പുകളായി തിരിച്ച് ക്വിസ്സ്, ബോൾ പിക്കിംഗ്, ബോൾഡ് ഔട്ട്, പെനാൽറ്റി ഷൂട്ടൗട്ട്, വടംവലി, അന്താക്ഷരി തുടങ്ങിയ വിനോദ-വിജ്ഞാന-കായിക മത്സരങ്ങളിൽ ദയൂ ബന്ദ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും, അൽ-അസ്ഹർ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓരോ മണിക്കൂറിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, ട്രഷറർ നസീർ രാമന്തളി, അനീസ് മംഗലം, മുഹമ്മദ് കുഞ്ഞി കൊളവയൽ, മുഹമ്മദ് ശഹീം, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, കബീർ ഹുദവി, ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്

July 29th, 2025

islamic-center-mujeeb-mogral-memorial-nano-cricket-2025-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ (ഐ. ഐ. സി.) കായിക വിഭാഗം സംഘടിപ്പിച്ച മുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് സീസൺ-3 യിൽ അബുദാബി എറണാകുളം ജില്ലാ കെ. എം. സി. സി. ജേതാക്കളായി. കോഴിക്കോട് ജില്ലാ തിരുവള്ളൂർ പഞ്ചായത്ത് കെ. എം. സി. സി. റണ്ണർഅപ് ആയി.

16 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ എറണാകുളം കെ. എം. സി. സി. ടീമിൻ്റെ ഷിഹാബ് ഹഫീസ് മികച്ച ബാറ്റർ, അൽത്താഫ് തിരുവള്ളൂർ മികച്ച ബൗളർ എന്നിങ്ങനെയുള്ള വ്യക്തിഗത സമ്മാനങ്ങൾ നേടി. ഇസ്ലാമിക്‌ സെന്റർ ടീമും കെ. എം. സി. സി. യും തമ്മിൽ നടന്ന സൗഹൃദ മത്സരവും ശ്രദ്ധേയമായി.

സെന്റർ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഹല്യ ഹോസ്പിറ്റൽ പ്രതിനിധി അജിൽ ടൂർണ്ണ മെന്റ് ഉൽഘാടനം ചെയ്തു. ആദ്യ ബാറ്റിങ് ജനറൽ സെക്രട്ടറി ഹിദായത്തുള്ള നിർവ്വഹിച്ചു.

ഐ. ഐ. സി.  ഭരണ സമിതി അംഗങ്ങളായ നസീർ രാമന്തളി, അഹ്മദ്കുട്ടി തൃത്താല, നൗഷാദ് ഹാഷിം ബക്കർ, ഇബ്രാഹിം മുസ്‌ലിയാർ, സിദ്ദീഖ് എളേറ്റിൽ കൂടാതെ കെ. എം. സി. സി. നേതാക്കളും ആശംസകൾ നേർന്നു സംസാരിച്ചു. സെന്റർ കായിക വിഭാഗം ടൂർണ്ണ മെന്റ് നടപടികൾ നിയന്ത്രിച്ചു. FB PAGE

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ

June 23rd, 2025

jimmy-george-volley-ball-epathram
അബുദാബി: അന്താരാഷ്‌ട്ര തലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ വോളി ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജിമ്മി ജോര്‍ജിന്റെ സ്മരണ നില നിർത്തുവാൻ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അഞ്ചു ദിവസങ്ങളിലായി അബുദാബി സ്പോർട്ട്സ് ഹബ്ബിൽ ഒരുക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂർണ്ണ മെന്റ് ജൂൺ 25 ബുധനാഴ്ച തുടക്കമാവും എന്ന് സംഘടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ksc-jimmy-george-volly-ball-25-th-edition-25-june-2025-ePathram

അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍, എൽ. എൽ. എച്ച്. എന്നിവരുടെ സഹകരണത്തോടെ യാണ് ഈ വർഷം കെ. എസ്. സി- ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

ജൂൺ 25, 26, 27, 28, 29 തിയ്യതികളില്‍ രാത്രി 8 മണിക്കു തുടക്കമാവുന്ന ടൂർണ്ണ മെന്റിൽ യു. എ. ഇ., ഇന്ത്യ, ഈജിപ്ത്, ലബനാന്‍, ശ്രീലങ്ക എന്നീ രാജ്യക്കാരായ പ്രഗത്ഭ താരങ്ങള്‍ യു. എ. ഇ. നാഷണല്‍ ടീം, എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍, ഒണ്‍ലി ഫ്രഷ്, വേദ ആയുര്‍ വേദിക്, റഹ്മത്ത് ഗ്രൂപ്പ് ഓഫ് ആയുര്‍ കെയര്‍, ഓള്‍ സ്റ്റാര്‍ യു. എ. ഇ. എന്നീ ആറ് പ്രമുഖ ടീമുകൾക്കായി ഈ വർഷം കളത്തിലിറങ്ങും.

ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് മത്സരം നടക്കുക. സെമിഫൈനല്‍ ഉള്‍പ്പെടെ രണ്ടു മത്സര ങ്ങളാണ് ഓരോ ദിവസങ്ങളിലും ഉണ്ടാവുക.

വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുന്നത്. ചാമ്പ്യന്മാര്‍ക്ക് എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍ നല്‍കുന്ന എവര്‍ റോളിങ് ട്രോഫി യും 50,000 ദിര്‍ഹം ക്യാഷ് പ്രൈസും രണ്ടാം സ്ഥാന ക്കാര്‍ക്ക് അയ്യൂബ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിയും 30,000 ദിര്‍ഹവും സമ്മാനിക്കും.

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍ നാഷണല്‍ വോളി ബോള്‍ ടൂർണ്ണ മെന്റിന്റെ സില്‍വര്‍ ജൂബിലി എഡിഷന്‍ കൂടിയാണിത്.

വാര്‍ത്താ സമ്മേളനത്തില്‍ കെ. എസ്‌. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസുഫ്, ട്രഷറര്‍ വിനോദ് രവീന്ദ്രന്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് റീജണല്‍ ഡയരക്ടര്‍ ഡോ. നരേന്ദ്ര ഡി. സോണിഗ്ര, വേദ ആയുര്‍ എം. ഡി. റജീഷ്, മലയാളി സമാജം പ്രസിഡണ്ടും ടൂർണ്ണ മെന്റ് കോഡിനേറ്ററുമായ സലീം ചിറക്കല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ

March 19th, 2025

ek-nayanar-memorial-ramadan-foot-ball-season-4-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച നാലാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ മത്സര ങ്ങളിൽ സീനിയർ വിഭാഗത്തിൽ ശക്തി ഷാബിയ മേഖല ജേതാക്കളായി. സനയ്യ, ഖാലിദിയ മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നടന്ന മത്സരങ്ങളിൽ നാദിസിയ മേഖല വിജയികളായി. സനയ്യ മേഖല രണ്ടാം സ്ഥാനം നേടി.

മുഖ്യ അതിഥികളായി എത്തിച്ചേർന്ന ഇന്ത്യൻ ഫുട് ബോൾ താരം സി. കെ. വിനീത്, ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് എന്നിവർ ചേർന്ന് ടൂർണ്ണ മെന്റ് ഉദ്ഘാടനം ചെയ്തു.

ശക്തി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ആനക്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതം ആശംസിച്ചു. ടൂർണ്ണ മെന്റ് കോഡിനേറ്റർ ഷെറിൻ വിജയൻ നിയമാവലി വിശദീകരിച്ചു. സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, പ്രായോജക പ്രതിനിധികൾ, ശക്തി മാനേജിംഗ് കമ്മിറ്റി-കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ശക്തി കുടുംബാംഗങ്ങൾ സംബന്ധിച്ചു.

മുതിർന്നവർക്കും (10 സീനിയർ) കുട്ടികൾക്കും (5 ജൂനിയർ) പ്രത്യേകം നടത്തിയ ഫുട് ബോൾ മത്സരങ്ങളിൽ യു. എ. ഇ. യിലെ 200 കളിക്കാർ പങ്കാളികളായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ

March 13th, 2025

shakthi-ek-nayanar-memorial-foot-ball-tournament-season-4-winners-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന നാലാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് 2025 മാർച്ച്‌ 15 ശനിയാഴ്ച നടക്കും. മുസ്സഫ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ രാത്രി 8 മണിക്കു തുടക്കമാവുന്ന ഫുട്ബോൾ മത്സരങ്ങൾ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അംഗവും ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറിയുമായ വി. കെ. സനോജ്, ഇന്ത്യൻ ഫുട് ബോൾ ടീമിലെ കളിക്കാരൻ സി. കെ. വിനീത് എന്നിവർ ചേർന്ന്‌ ഉത്‌ഘാടനം ചെയ്യും. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

fourth-shakthi-e-k-nayanar-memorial-foot-ball-tournament-ePathram

ടൂർണ്ണ മെന്റിൻറെ ജഴ്‌സി പ്രകാശനവും ട്രോഫി പ്രദർശനവും കേരളാ സോഷ്യൽ സെന്ററിൽ നടന്നു. ശക്തി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ആനക്കരയുടെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, ട്രഷറർ രാജീവ് മാഹി, ടൂർണ്ണമെന്റ് കോഡിനേറ്റർ ഷെറിൻ വിജയൻ, സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, മീഡിയ സെക്രട്ടറി ഷാഫി വട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു.

കെ. എസ്. സി.-ശക്തി മാനേജിംഗ് കമ്മിറ്റി-വനിതാ വിഭാഗം കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, പ്രായോജക പ്രതിനിധികളായ സത്യൻ, ശ്രീകാന്ത്, ബിൻജിത് എന്നിവർ വിവിധ ടീമുകളുടെ ജേഴ്സി പ്രകാശനത്തിന്റെ ഭാഗമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 601231020»|

« Previous « അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Next Page » പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine