
ദുബായ് : ഈദുൽ ഫിത്തർ പ്രമാണിച്ച് ദുബായ് മെട്രോ, ട്രാം സർവീസ് എന്നിവക്കു പ്രത്യേക യാത്രാ സമയ ക്രമം പുന ക്രമീകരിച്ചു എന്ന് ആർ. ടി. എ. അറിയിച്ചു.
ദുബായ് അൽ ഗുബൈബ സ്റ്റേഷനിൽ നിന്നും അബു ദാബിയിലേക്ക് പുറപ്പെടുന്ന ബസ് റൂട്ട് (E 100) ഈദ് ദിനങ്ങളിൽ താൽക്കാലികമായി നിറുത്തി വെച്ച് പകരം ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നും E 101, അൽ ജാഫ്‌ലിയയിൽ നിന്നും E 102 എന്നീ ബസ് റൂട്ടുകൾ യഥാക്രമം അബുദാബിയിലേക്കും മുസ്സഫ യിലേക്കും സർവ്വീസ് നടത്തും.
2026 മാർച്ച് 19 വ്യാഴാഴ്ച മുതൽ തുടക്കമാവുന്ന ഈദ് അവധി ദിനങ്ങളിൽ യാത്രക്കാർ RTA യുടെ വെബ് സൈറ്റ് അല്ലെങ്കിൽ S’hail ആപ്പ് എന്നിവയിലൂടെ സമയ ക്രമം ഉറപ്പു വരുത്തി യാത്ര ചെയ്യണം. കൂടാതെ, വാട്ടർ ടാക്സി, ഫെറി, അബ്രകൾ എന്നിവയുടെ പുതുക്കിയ സമയ ക്രമങ്ങൾ ഇതിൽ ലഭ്യമാണ്
ഈദ് ദിനം മുതൽ 3 ദിവസം പൊതു പാർക്കിംഗ് പൂർണ്ണമായും സൗജന്യം ആയിരിക്കും എന്നാൽ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. R T A
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, dubai-metro, dubai-road-transport, ഗതാഗതം, പ്രവാസി





























