ദുബായ് : മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസു കളിൽ ഇനി നോൽ കാർഡ് റീചാർജ്ജിനു മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം ആയി നിജപ്പെടുത്തി. ആഗസ്റ്റ് 17 ശനിയാഴ്ച മുതൽ ഈ വർദ്ധന പ്രാബല്യത്തിൽ വന്നു.
ഓൺ ലൈനിലൂടെയും നോൽ ആപ്ലിക്കേഷൻ വഴിയും റീചാർജ്ജ് ചെയ്യുന്നവർക്ക് ടോപ് അപ്പ് നിരക്ക് വർദ്ധന ബാധകമല്ല.
കുറഞ്ഞ ടോപ് അപ്പ് തുക 5 ദിർഹത്തിൽ നിന്നാണ് 20 ദിർഹമാക്കി ഉയർത്തിയത് ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്രക്കാരുടെ നോൽ കാർഡിൽ കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം എന്നാണു നിബന്ധന. * R T A , Twitter-X
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-metro, dubai-road-transport, ഗതാഗതം, ദുബായ്, നിയമം, പ്രവാസി, വ്യവസായം, സാമ്പത്തികം