ദോഹ : വിസ ഇല്ലാതെ തന്നെ ഇനി ഖത്തറി ലേക്ക് യാത്ര ചെയ്യാം. ആറു മാസത്തെ കാലാവധി യുള്ള പാസ്സ് പോര്‍ട്ടും മടക്ക യാത്ര ക്കുള്ള എയര്‍ ടിക്കറ്റും മാത്രം കയ്യില്‍ ഉണ്ടായാല്‍ മതി.
ഇന്ത്യ, അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേ ലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യ ങ്ങൾ അടക്കം 80 രാജ്യ ങ്ങളിലെ പൗര ന്മാർക്ക് ഇനി വിസ ഇല്ലാതെ തന്നെ ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ സാധിക്കും എന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി അധി കൃതർ അറിയിച്ചു.
വിനോദ സഞ്ചാര മേഖല യെ പരി പോഷി പ്പിക്കുന്ന തിനും വിദേശി കളെ രാജ്യ ത്തേക്ക് ആകര്‍ഷി ക്കുന്ന തിനും വേണ്ടി യാണ് ഖത്തര്‍ ടൂറിസം അഥോ റിറ്റി ഈ പദ്ധതി ആവിഷ്കരി ച്ചിരി ക്കുന്നത്. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ തീരു മാന പ്രകാര മാണ് രാജ്യ ത്തേക്കുള്ള പ്രവേശനം അനു വദി ക്കുന്നത്.
ആറു മാസത്തെ കാലാ വധി യുള്ള പാസ്സ് പോർട്ടും മടക്ക യാത്ര ടിക്കറ്റും ഹാജരാക്കി യാൽ പ്രവേശന അനു മതി ലഭിക്കും. ഇന്ത്യ അടക്ക മുള്ള 47 രാജ്യ ക്കാർക്ക് 30 ദിവസം തങ്ങു വാനും പിന്നീട് 30 ദിവസം കൂടി ദീർ ഘിപ്പി ക്കാവുന്നതു മായ മൾട്ടിപ്പിൾ എൻട്രി അനുമതി യാണ് ലഭിക്കുക.
33 രാജ്യ ങ്ങളി ലെ പൗര ന്മാർക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി വിസ ആയി രിക്കും ലഭിക്കുക.
രാജ്യത്തെ സാംസ്‌കാരിക പൈതൃകം, പ്രകൃതി സമ്പത്ത്, ആതിഥ്യ മര്യാദ എന്നിവ ആസ്വദി ക്കുവാ നായി സന്ദര്‍ശ കരെ ആക ര്‍ഷി ക്കുന്ന തിന്റെ ഭാഗ മായാണ് പുതിയ നടപടി എന്ന് ഖത്തര്‍ ടൂറിസം അഥോ റിറ്റി അധികൃതർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, ഖത്തര്‍, ഗതാഗതം, നിയമം, പ്രവാസി, വിനോദസഞ്ചാരം, വ്യവസായം, സാമ്പത്തികം