അബുദാബി : ഡ്രൈവർമാരോടും മറ്റു യാത്രക്കാരോടും ബസ്സ് യാത്രക്കാര്‍ മാന്യമായി പെറുമാറണം എന്നും മര്യാദ ഇല്ലാതെയും മോശമായും പെരുമാറുന്നവർക്ക് 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരെ ശകാരിക്കുകയോ അസഭ്യം പറയുകയോ സഹ യാത്രികര്‍ക്ക് ശല്യമാവുന്ന വിധ ത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യരുത്. നിയമ ലംഘകര്‍ക്ക് കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ച് 100 ദിര്‍ഹം മുതൽ 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
യാത്രാ നിരക്ക് ഈടാക്കുവാന്‍ ഉപയോഗിക്കുന്ന ‘ഹാഫിലാത്ത്’ കാര്‍ഡുകള്‍ ഇല്ലാതെ യാത്ര ചെയ്യുന്നതും, കാർഡ് റീചാർജ്ജ് ചെയ്യാതെയും, ബസ്സിൽ സ്വൈപ്പ് ചെയ്യാതെയും യാത്ര ചെയ്യുന്നതും ശിക്ഷാര്‍ഹം തന്നെയാണ്. ഈ കുറ്റങ്ങൾക്ക് ഇപ്പോൾ 200 ദിർഹം പിഴ ഈടാക്കുന്നുണ്ട്. ഈ വ്യക്തിഗത കാർഡു കൾ (ഹാഫിലാത്ത്) മറ്റുള്ളവർക്ക് കൈ മാറിയാലും പിഴ ഈടാക്കും.
These are the most frequent violations by public transport users, with fines ranging from AED 100 to AED 500. Your commitment avoids violations. pic.twitter.com/SHXXoA3O1K
— "ITC" مركز النقل المتكامل (@ITCAbuDhabi) March 16, 2022
ബസ്സ് യാത്രയില്‍ പുക വലിക്കുന്നതും ഭക്ഷണ – പാനീയങ്ങള്‍ കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കുറ്റങ്ങൾക്കും 200 ദിർഹം പിഴയുണ്ട്. സംവരണം ചെയ്ത സീറ്റു കളില്‍ മറ്റുള്ളവര്‍ ഇരുന്നാല്‍ പിഴ ഈടാക്കും. മൂർച്ചയുള്ള ആയുധങ്ങള്‍, പെട്ടെന്നു തീ പിടിക്കുന്ന വസ്തുക്കള്‍ എന്നിവ ബസ്സ് യാത്രക്കാര്‍ കയ്യില്‍ വെച്ചാലും പിഴ ചുമത്തും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, കുറ്റകൃത്യം, ഗതാഗതം, നിയമം, പ്രവാസി, യു.എ.ഇ., സാമ്പത്തികം