
ഷാർജ : നിരഞ്ജന സുനിൽ, ആര്യ കുൽക്കർണി എന്നീ യുവ എഴുത്തുകാരുടെ പ്രതിഫലനാത്മക യാത്രാ വിവരണം ‘Later, They Invited Us Home’ എന്ന പുസ്തകം ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറം വേദിയിൽ വെച്ച്, പ്രൊഫ. പി. കെ. പോക്കർ, നിസാർ തളങ്കര എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഷെമിത സലീത്, ഫാബിത അലി എന്നിവർ ആശംസകൾ നേർന്നു.
ഫിലിം ഡിസൈൻ വിദ്യാർത്ഥികളായ നിരഞ്ജനയും ആര്യയും അവരുടെ ആദ്യ പുസ്തകത്തിലൂടെ കലയും യാത്രയും വളരെ കാവ്യാത്കമായി തന്നെ പകർത്തി. കേരളത്തിലെ വയനാട്, മധ്യ പ്രദേശിലെ കാന്ഹ, വടക്കൻ സിക്കിമിലെ ലെപ്ച എന്നീ പ്രദേശങ്ങളി ലൂടെയായിരുന്നു അവരുടെ യാത്ര.
ഇവിടെ അവർ പണിയർ, ബൈഗ, ലെപ്ച എന്നീ ആദിവാസി സമൂഹങ്ങളോടൊപ്പം ചെലവഴിച്ച വിവരങ്ങൾ കാണാം. കവിത, പ്രബന്ധം, സ്കെച്ച്, ഫോട്ടോ ഗ്രാഫി എന്നിവയുടെ സമന്വയമായ ഈ പുസ്തകത്തിന്റെ രൂപ കൽപ്പനയും ലേ ഔട്ടും മുഴുവനായും എഴുത്തുകാരുടെ കയ്യൊപ്പ് തന്നെയാണ്.
ബന്ധം, പ്രകൃതി, മനുഷ്യ സ്ഥിതി തുടങ്ങിയ വിഷയ ങ്ങൾ പുസ്തകത്തിന്റെ പേജുകൾക്ക് ഇടയിൽ നിശ്ശബ്ദമായി പിറവിയെടുക്കുന്നു.
മൊബൈൽ സിഗ്നലോ വൈ-ഫൈയോ ഇല്ലാത്ത ദൂര പ്രദേശങ്ങളിലെ ഏകാന്തതയിൽ നിന്നാണ് എഴുത്തു കാർക്ക് ഏറ്റവും ആഴമുള്ള ബോധ്യങ്ങൾ ലഭിച്ചത് എന്നും വ്യക്തമാക്കുന്നു. ‘Later, They Invited Us Home’ ഒരു യാത്രാ വിവരണം മാത്രമല്ല. അതൊരു ക്ഷണമാണ്. നിമിഷങ്ങൾ മന്ദ ഗതിയാക്കാനും കേൾക്കാനും മനുഷ്യ ബന്ധത്തിന്റെ നിശ്ശബ്ദമായ സ്നേഹ താപം വീണ്ടും കണ്ടെത്താനും !
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: travel, പ്രവാസി, ബഹുമതി, വിനോദസഞ്ചാരം, ഷാർജ, സാഹിത്യം, സ്ത്രീ





























