
ഷാർജ : ബബിത ശ്രീകുമാറിൻ്റെ പ്രഥമ പുസ്‌തകം ‘സ്‌മൃതി മർമ്മരം’ ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശനം ചെയ്തു. ബബിതയുടെ അമ്മയും ആലപ്പുഴയിലെ സാമൂഹിക പ്രവർത്തക യുമായ കെ. വി. സുജാത യിൽ നിന്നും ലോക കേരള സഭാംഗം ഇ. കെ. സലാം ‘സ്‌മൃതി മർമ്മരം’ ഏറ്റു വാങ്ങി.

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് റസ്സൽ മുഹമ്മദ് സാലി പുസ്തകം പരിചയപ്പെടുത്തി.
വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. നാഷണൽ കൗൺസിൽ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, യു. എ. ഇ. യിലെ മറ്റു സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: alain, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., ഷാർജ, സാഹിത്യം, സ്ത്രീ





























