അനു സിനുബാൽ അനുസ്മരണം ഞായറാഴ്ച

August 10th, 2024

writer-and-journalist-anu-warrier-known-as-anu-cinubal-ePathram
അജ്മാൻ : അന്തരിച്ച എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അനു സിനുബാലിൻ്റെ (അനു വാരിയർ) മരണത്തിൽ അജ്മാനിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗ ത്തിലേക്ക് അനു വാര്യരുടെ എല്ലാ സുഹൃത്തുക്കളും സംബന്ധിക്കണം എന്ന് സംഘാടകർ ആവശ്യപ്പെട്ടു.

ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്റർ ആയിരുന്ന അനുവാര്യര്‍ അർബുദ രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ച് ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം.

വിവരങ്ങൾക്ക് : 052 977 1585 (അരുൺ കെ. ആർ.)

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വയനാട് : ദുരന്ത ബാധിതർക്ക് അബുദാബി മലയാളികളുടെ കൈത്താങ്ങ്

August 4th, 2024

ksc-logo-epathram
അബുദാബി : വയനാട് മേപ്പാടി ഗ്രാമ പഞ്ചായ ത്തിലെ മുണ്ടക്കൈ, ചൂരല്‍ മല, വെള്ളാര്‍ മല, പുഞ്ചിരി മറ്റം എന്നീ ഗ്രാമങ്ങളിലെ ഉരുള്‍ പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും നാമാവശേഷമായ ഗ്രാമങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായ മായി ആദ്യഗഡു എന്ന നിലയില്‍ കേരള സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ സംഭാവന നൽകും.

കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ വിളിച്ചു ചേര്‍ത്ത മലയാളി സംഘടനകളുടെ സംയുക്ത യോഗമാണ് ഈ തീരുമാനം എടുത്തത്. മുപ്പതോളം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

കേരള സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനവും അതിന്റെ ഏകോപനവും അഭിനന്ദാര്‍ഹമാണ്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായും ജീവന്‍ പൊലിഞ്ഞവരുടെ വേര്‍ പാടില്‍ അനുശോചനം രേഖപ്പെടുത്തി.

കെ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ആര്‍. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി ധനേഷ് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സെക്രട്ടറി പ്രകാശ് പല്ലികാട്ടില്‍ നന്ദിയും പറഞ്ഞു. FB PAGE

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

August 1st, 2024

uae-amnesty-2-month-grace-period-ePathram

അബുദാബി : വിസാ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കുവാൻ 2024 സെപ്തംബർ 1 മുതൽ രണ്ടു മാസക്കാലം ഗ്രേസ് പിരീഡ് നൽകും എന്ന് യു. എ. ഇ. അധികൃതർ.

താമസരേഖകൾ ഇല്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കും വിസയുടെ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്നവർക്കും പിഴ അടക്കാതെ രാജ്യം വിട്ടു പോകുവാൻ അവസരം നൽകും.

മാത്രമല്ല സ്വന്തം താമസ രേഖകൾ നിയമപരം ആക്കുവാനും ഈ കാലയളവ് ഉപയോഗപ്പെടുത്താം.

* UAE ICP Twitter X , W A M

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ജീവിത ഗന്ധിയായ കഥപറഞ്ഞ് ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’

January 15th, 2024

twinkle-rosa-isc-alain-drama-in-ksc-drama-fest-2024-ePatrham

അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം ഏഴാം ദിവസം ഇന്ത്യൻ സോഷ്യൽ സെൻ്റർ അൽഐൻ അവതരിപ്പിച്ച ‘ട്വിങ്കിൾ റോസയും 12 കാമുകന്മാരും’ എന്ന നാടകം ശ്രദ്ധേയമായി. ജി. ആർ. ഇന്ദു ഗോപൻ എഴുതിയ നോവലൈറ്റിനെ നാടക രൂപാന്തരം നൽകി ഒരുക്കിയത് പ്രശസ്ത സംവിധായകൻ ഷൈജു അന്തിക്കാട്. ലളിതമായ സംവിധാനവും ദൃശ്യ ചാരുതയും നാടകത്തെ മികവുറ്റതാക്കി.

പുരുഷത്വം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് അധികാര മണ്ഡലം അരക്കിട്ടുറപ്പിക്കുക എന്നതോ സ്ത്രീയെ തൻ്റെ ചൊൽപ്പടിക്ക് നിർത്തുക എന്നതോ ഒന്നുമല്ല. മറിച്ച് അവളുടെ സ്നേഹത്തിൻ്റെ ആഴവും അർത്ഥവും ഒക്കെ അറിഞ്ഞ് ആദരിക്കുക എന്നതാണ്.

സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വപ്‌നങ്ങളും സ്വാഭാവികതയും സ്നേഹത്തിൻ്റെ മനോഹരമായ ആവിഷ്കാരങ്ങൾ ആയി കാണുക എന്നത് പുരുഷത്വത്തിൻ്റെ പൂർണ്ണതയാണ്. സ്വന്തം മനോ സാമ്രാജ്യത്തെ വിപുലപ്പെടുത്താൻ ഒരു സ്ത്രീ തീരുമാനിച്ചാൽ പിന്നെ ഒരു ശക്തിക്കും തടയാൻ കഴിയില്ല എന്നും നാടകം പറയുന്നു.

ആദിത്യ പ്രകാശ്, നൗഷാദ് വളാഞ്ചേരി, ബൈജു പട്ടാളി, ഉല്ലാസ് തറയിൽ, ബാബൂസ് ചന്ദനക്കാവ്, ശ്രീകുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ജോസ്‌ കോശി (പ്രകാശ വിതാനം) ക്ലിൻറ് പവിത്രൻ (ചമയം) മിഥുൻ മലയാളം (സംഗീതം) ജിനേഷ് അമ്പല്ലൂർ (രംഗ സജ്ജീകരണം) എന്നിവരാണ് അണിയറക്കാർ. K S C , ISC AlAin

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും

January 10th, 2024

isc-youth-festival-2023-24-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെൻറർ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ ജനുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഐ. എസ്. സി. യിലെ വിവിധ വേദികളിലായി നടക്കും.

യു. എ. ഇ. യിലെ 35 സ്‌കൂളുകളില്‍ നിന്നുള്ള 3 മുതല്‍ 18 വയസ്സ് വരെയുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ നാല് വിഭാഗ ങ്ങളിലായി യൂത്ത് ഫെസ്റ്റിവെലിൽ മാറ്റുരക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

press-meet-isc-youth-festival-2023-24-ePathram

നൃത്ത വിഭാഗങ്ങളിൽ ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക് ഡാന്‍സ് എന്നിവയും സംഗീത വിഭാഗത്തിൽ കര്‍ണാടിക്, ഹിന്ദുസ്ഥാനി, സിനിമാ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നിവയും മൂന്നാമത് വിഭാഗത്തിൽ ഉപകരണ സംഗീതം (ഈസ്റ്റേൺ & വെസ്റ്റേൺ), നാലാമത് വിഭാഗത്തിൽ മോണോ ആക്ട്, ഡ്രോയിങ്, പെയിന്റിങ്, കളറിംഗ്, ഫാന്‍സി ഡ്രസ്സ് എന്നിങ്ങനെ 26 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ഏറ്റവും കൂടുതൽ പോയിൻറുകൾ  നേടുന്ന ആൺ കുട്ടിക്ക് ‘ഐ. എസ്. സി. പ്രതിഭ 2023-24’ പുരസ്കാരവും പെൺ കുട്ടിക്ക് ‘ഐ. എസ്. സി. തിലക് 2023-24’ പുരസ്കാരവും മൊത്തം പോയിന്റു നേടിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന് ‘ബെസ്റ്റ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്‌കൂള്‍ 2023-24’ പുരസ്കാരവും സമ്മാനിക്കും.

ഐ. എസ്‌. സി. അംഗം റോബിന്‍സണ്‍ മൈക്കിളിൻ്റെ മകന്‍ ഹാരോള്‍ഡ് റോബിന്‍സൻ്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രത്യേക അവാർഡ്, യൂത്ത് ഫെസ്റ്റിവെലിലെ മികച്ച ഗായകനും നര്‍ത്തകനും സമ്മാനിക്കും.

സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി മുഖ്യ അതിഥി ആയിരിക്കും.

ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി വി. പ്രദീപ് കുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഗോപാല്‍ സിഡ്ഡുല, യൂത്ത് ഫെസ്റ്റിവെല്‍ കണ്‍വീനര്‍ രാജ ശ്രീനിവാസ റാവു ഐത, ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് വി. ബാലകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ പ്രശാന്ത് ബാലചന്ദ്രന്‍, റിക്കു വര്‍ഗീസ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 331231020»|

« Previous « ഡ്രൈവിംഗ് ടെസ്റ്റ് ‘മഹ്ബൂബ്’ വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാം
Next Page » ഇ- സിഗരറ്റുകൾക്ക് നിരോധനം : നിയമം വീണ്ടും കർശ്ശനമാക്കി ഒമാൻ »



  • യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്
  • മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
  • പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു
  • പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.
  • ഇടപ്പാളയം അബുദാബി ചാപ്റ്റർ പുതിയ കമ്മറ്റി നിലവിൽ വന്നു
  • പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍ ഔട്ട് പാസ്സിന് ഉടൻ അപേക്ഷ നല്‍കണം
  • ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു
  • യു. എ. ഇ. പൊതു മാപ്പ് : വകുപ്പുകൾ ഒരുങ്ങി
  • ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും
  • സഹപാഠി സൗഹൃദ കൂട്ടായ്മ പുസ്തകങ്ങൾ നൽകി
  • മലപ്പുറം ഫെസ്റ്റ് സീസൻ-2 : ഒക്ടോബർ 25, 26, 27 തിയ്യതികളിൽ
  • ഖുർആൻ വാർഷിക പ്രഭാഷണം ആഗസ്റ്റ് 30 വെള്ളിയാഴ്ച
  • പ്ര​വാ​സി മ​ല​യാ​ളി വ​നി​ത​ക​ള്‍ക്ക് ലേ​ഖ​ന മ​ത്സ​രം
  • മെഹ്ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റ് : എൻട്രികൾ ക്ഷണിച്ചു
  • ബി. ഡി. കെ. രക്ത ദാനം സംഘടിപ്പിച്ചു
  • നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം
  • അവധി ദിനങ്ങളിൽ റോഡിലെ താരമായ ഹൈ ടെക് ട്രാം ഇനി പ്രവൃത്തി ദിനങ്ങളിലും
  • ഡബ്ലിയു. എം. എഫ്. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
  • ഭിന്ന ശേഷി കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ഇ-നെസ്റ്റ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine