സായിദ് വര്‍ഷാചരണം ഐ. എസ്. സി. യില്‍ തുടക്ക മായി

May 7th, 2018

logo-isc-abudhabi-epathram
അബുദാബി : സായിദ് വർഷാ ചരണ പരിപാടി കൾക്ക് അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ തുടക്ക മായി. ഒരു വർഷം നീണ്ടു നിൽ ക്കുന്ന സായിദ് വർഷാ ചരണ പരി പാടി കൾ ഐ. എസ്‌. സി. ചെയർ മാനും ലുലു ഗ്രൂപ്പ് മേധാ വിയു മായ എം. എ. യൂസഫലി ഉദ്ഘാ ടനം ചെയ്തു.

ചടങ്ങിൽ ഐ. എസ്. സി. യു ടെ 51-ാം വാർഷിക ആഘോ ഷവും പുതിയ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളുടെ സത്യ പ്രതിജ്ഞ യും നടന്നു. എം. എ. യൂസഫലി സത്യവാചകം ചൊല്ലി ക്കൊടു ത്തു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാർ, ഐ. എസ്. സി. പ്രസിഡണ്ട് രമേഷ് പണിക്കര്‍, വൈസ് ചെയർ മാൻ ബി. ആർ. ഷെട്ടി, ജനറൽ സെക്രട്ടറി ഈപ്പന്‍ എന്നി വര്‍ പ്രസംഗിച്ചു.

ബോളിവുഡ് ഗായക രായ ഹംസിക അയ്യരും വിപിൻ അനിജയും നയിച്ച സംഗീത നിശ യും നൃത്ത പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. ഖുർ ആൻ പാരായണ മത്സരം മെയ് 24 ന്​

May 3rd, 2018

holy-quraan-largest-model-in-abudhabi-ePathram
അബുദാബി :  ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റര്‍ (ഐ. എസ്. സി.) സംഘ ടിപ്പി ക്കുന്ന അഞ്ചാമത് ഖുർ ആൻ പാരായണ മത്സരം മെയ് 24 മുതൽ ജൂൺ 1 വരെ ഐ. എസ്. സി. ഓഡി റ്റോറി യത്തില്‍ വെച്ച് നടക്കും.

മത കാര്യവകുപ്പു മായി (ഔഖാഫ് മന്ത്രാലയം) ചേർന്ന് നടത്തുന്ന മത്സര ത്തിൽ യു. എ. ഇ. വിസ ക്കാ രായ വിവിധ രാജ്യക്കാര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്ലൂസ്റ്റാർ കലാ സാഹിത്യ മേള ഫെബ്രു വരി രണ്ടിന്

January 31st, 2018

logo-blue-star-alain-sports-club-ePathram
അൽഐൻ : ബ്ലൂ സ്റ്റാർ കലാ – സാഹിത്യ മത്സര ങ്ങളുടെ പന്ത്രണ്ടാമത് പതിപ്പ് ഫെബ്രുവരി 2 വെള്ളി യാഴ്ച അൽ ഐൻ ജൂനിയേഴ്സ് സ്കൂളിൽ വച്ചു നടത്തുന്നു.

വിദ്യാർത്ഥി കൾക്കായി നടത്തി വരാ റുള്ള ബ്ലൂസ്റ്റാർ കലാ – സാഹിത്യ മത്സര ങ്ങള്‍ ഇക്കൊല്ലം അൽ ഐൻ ജൂനിയേഴ്സ് സ്കൂളു മായി ച്ചേർ ന്നാണ് സംഘടിപ്പി ക്കുന്നത് എന്നും ശൈഖ് സായിദ് വർഷം അനുസ്മരണ ത്തിനാ യി പന്ത്രണ്ടാ മത് ബ്ലൂസ്റ്റാർ മേള സമർപ്പിച്ചിരി ക്കുന്നത് എന്നും പ്രസിഡന്‍റ് ഉണ്ണീൻ പൊന്നേത്ത്, സെക്ര ട്ടറി റോബി വർഗ്ഗീസ് എന്നിവർ വാർത്താ ക്കുറിപ്പിൽ അറി യിച്ചു.

ആറു വിഭാഗ ങ്ങളിലായി ഇരുപ തോളം ഇന ങ്ങളി ലാണ് മത്സര ങ്ങൾ നടത്തുന്നത്. പ്രസംഗം, ഉപ ന്യാസം, ചിത്ര രചന, പെയിന്‍റിങ്ങ്, വിവിധ നൃത്ത ഇന ങ്ങൾ, ഒപ്പന, കവിതാ പാരായണം, പ്രഛന്ന വേഷം, പ്രശ്നോ ത്തരി, പുഞ്ചിരി എന്നിവ മത്സര ഇന ങ്ങളിൽ പ്പെടുന്നു.

പ്രായ ഭേദമന്യേ, നാലു പേർ അടങ്ങുന്ന ടീമു കൾക്കു പങ്കെടുക്കാവുന്ന കൊളാഷ് മത്സരവും ഈ വർഷ ത്തെ പ്രത്യേകതയാണ്. ’യു. എ. ഇ. യും – രാജ്യത്തിന്‍റെ സംസ്കാരവും’ എന്നതാണ് കൊളാഷ് മത്സര ത്തിന്‍റെ വിഷയം. മത്സര ദിവസം രാവിലെ 8 മണി മുതൽ വേദി യിൽ ത്തന്നെ, മത്സരാർത്ഥി കൾക്ക് നേരിട്ടു രജിസ്റ്റർ ചെയ്യാം.

വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭി ക്കുന്ന മത്സര ങ്ങൾ രാത്രി ഏഴു മണിക്ക് സമാ പിക്കും.

മേളയുടെ സമാപന സമ്മേളന ത്തിൽ, അൽ ഐൻ ജൂനി യേഴ്സ് ഗ്രൂപ്പ് ചെയർ മാൻ അർഷാദ് ഷെരീഫ്, ഇന്ത്യൻ സോഷ്യൽ സെന്‍റർ ഭാര വാഹി കൾ, വിവിധ സ്കൂൾ പ്രിൻസി പ്പൽ മാർ, മറ്റു സാമൂഹ്യ പ്രവർ ത്ത കരും സംബന്ധിക്കും. വിജയി കൾക്ക് സമ്മാന ങ്ങളും ട്രോഫി കളും സാക്ഷ്യ പത്ര ങ്ങളും ചടങ്ങിൽ വെച്ച് സമ്മാനി ക്കും.

കൂടുതൽ വിവരങ്ങൾക്ക് ബ്ലൂസ്റ്റാര്‍ വെബ് സൈറ്റ് സന്ദര്‍ശി ക്കുകയോ  050 – 618 1596, 050 – 593 9233, 050 – 758 5432 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടു കയോ ചെയ്യണം എന്നും സാഹിത്യ വിഭാഗം സെക്രട്ടറി മാരായ രാജേഷ് ദേവദാസന്‍, ഉല്ലാസ് ഏറമ്പള്ളി എന്നി വര്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് 25 മുതല്‍

January 21st, 2018

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഐ. എസ്. സി. – അപെക്സ് യു. എ. ഇ. തല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ ജനുവരി 25 ന് ആരംഭിക്കും. ജൂനിയർ സീരീസ് യു. എ. ഇ. സീരീസ് – എലൈറ്റ് സീരീസ് എന്നീ വിഭാഗ ങ്ങളിലാണ് മല്‍സരങ്ങള്‍.

ജൂനിയർ സീരീസ് മൽസരം ജനുവരി 25 മുതൽ ഫെബ്രു വരി മൂന്നു വരെയും യു. എ. ഇ. സീരീസ് – എലൈറ്റ് സീരീസ് മൽസര ങ്ങൾ ഫെബ്രുവരി എട്ടു മുതൽ മാർച്ച് മൂന്നു വരെയും നടക്കും എന്നും സംഘാടകര്‍ അറി യിച്ചു. ജൂനിയർ, യു. എ. ഇ. സീരീസ് ഇനങ്ങളിൽ യു. എ. ഇ. വിസ ക്കാര്‍ക്ക് മല്‍സരിക്കാം. എലൈറ്റ് സീരീസ് മല്‍സര ങ്ങളിൽ ലോക രാജ്യ ങ്ങളിൽ നിന്നുള്ള കളി ക്കാർക്കും പങ്കാളി കളാവാം.

ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, സ്‌പോർട്‌സ് സെക്രട്ടറി മാരായ ഫ്രെഡ്ഡി ഫെർണാ ണ്ടസ്, തരുൺ കുമാർ, എ. എം. നിസാർ, പ്രായോജക പ്രതിനിധി കളായ വിനോദ് നമ്പ്യാർ (യു. എ. ഇ. എക്‌സ്‌ചേഞ്ച്), ജയിംസ് സിറിയക് (പാൻ ടെക് ഇലക്ട്രോണിക്‌സ്) എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാദലയം : സംഗീത പ്രതിഭകളുടെ അരങ്ങേറ്റം

November 29th, 2017

kmcc-mappila-song-anthakshari-ePathram അബുദാബി : കർണ്ണാടക സംഗീത രംഗത്തെ പ്രമുഖനായ അദ്ധ്യാപകൻ ഗുരു വിഷ്ണു മോഹൻ ദാസിന്റെ കീഴിൽ സംഗീതം അഭ്യസിച്ച വിദ്യാർത്ഥിക ളുടെ അരങ്ങേറ്റം ഡിസംബർ ഒന്ന് വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.

വൈകീട്ട് 6 മണിക്ക് തുടക്കമാവുന്ന ‘നാദലയം’ എന്ന പരി പാടി യുടെ പക്കമേളം കൈകാര്യം ചെയ്യുന്നത് കാർത്തിക് മേനോൻ (വയലിൻ), മുട്ടറ രാജേന്ദ്രൻ (മൃദംഗം), മാവേലിക്കര ബി. സോം നാഥ്‌ (ഘടം), ബിജുമോൻ (തബല) എന്നിവരാണ്.

സ്വാതി തിരുന്നാൾ സംഗീതകോളേജിൽ നിന്നും പഠിച്ചിറങ്ങി തന്റെ ഇരുപതു വയസ്സ് മുതൽ സംഗീത അധ്യാപന രംഗത്ത് ജോലി ചെയ്യുന്ന ഗുരു വിഷ്ണു മോഹൻദാസ്, നിരവധി കുരുന്നു പ്രതിഭകളെ സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കലാ കാരനാണ്.

ഇപ്പോൾ ആറു വർഷമായി അബു ദാബി യിലും സംഗീതാദ്ധ്യാപകനായി ജോലി ചെയ്യുന്നു. സംഗീത രംഗത്ത് നിരവധി സംഭാവന കൾ നൽകിയ ഗുരു വിഷ്ണു മോഹൻദാസിനു കീഴിൽ ഇവിടെ നൂറോളം കുട്ടികൾ സംഗീതം അഭ്യസിച്ചിട്ടുണ്ട്.

– വിവരങ്ങൾക്ക് : 052 8412807

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 33910112030»|

« Previous Page« Previous « എ​നോര സോ​ക്ക​ർ ഫെ​സ്റ്റ് : അ​ൽ ത​യ്യി​ബ് എഫ്. സി. ജേതാക്കള്‍
Next »Next Page » വീട്ടമ്മമാരുടെ സൗഹൃദ ക്കൂട്ടായ്മ ‘കേരളേറ്റ് വിമൺ ഇൻ അബുദാബി’ »



  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
  • മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine