ഓണാഘോഷത്തോട് അനുബന്ധിച്ചു രക്തദാന ക്യാമ്പ്‌

September 17th, 2013

blood-donation-save-a-life-give-blood-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ സെപ്തംബര്‍ 20 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഐ. എസ്. സി. യില്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഐ. എസ്. സി. യില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം

വിവരങ്ങള്‍ക്ക് : 02 673 00 66, 050 44 53 420​

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്വാതന്ത്യ ദിനം ഐ. എസ്. സി. യില്‍ ആഘോഷിച്ചു

August 16th, 2013

isc-independence-day-2013-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ രാവിലെ ഏഴിന് പ്രസിഡന്റ് തോമസ് ജോൺ സ്വാതന്ത്യ ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ദേശീയ പതാക ഉയർത്തി.

വൈകീട്ട് ഐ. എസ്. സി. യില്‍ അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്തമായി ഒരുക്കിയ കലാ സാംസ്കാരിക പരിപാടി കളും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രക്ത ദാന ക്യാമ്പ് ഐ. എസ്. സി. യില്‍

July 17th, 2013

blood-donation-save-a-life-give-blood-ePathram
അബുദാബി : യു. എ. ഇ. യുടെ രാഷ്ട്ര പിതാവായ അന്തരിച്ച ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൾ സെന്ററും സാമൂഹിക ക്ഷേമ മന്ത്രാലയവും ചേർന്ന് രക്തദാന ക്യാമ്പ്‌ നടത്തുന്നു.

ജൂലായ്‌ 18 വ്യാഴാഴ്ച്ച വൈകുന്നേരം 9 മണി മുതല്‍ ഐ. എസ്. സി. ഓഡിറ്റോറിയ ത്തിൽ വച്ചാണ് ക്യാമ്പ്‌ നടത്തുന്നത്.

വിവരങ്ങള്‍ക്ക്- 050 44 53 420.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ് ജൂലായ് 18 വ്യാഴാഴ്ച

July 6th, 2013

blood-donation-epathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസ ത്തില്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ രക്ത ദാന ക്യാമ്പ് നടത്തും.

ജൂലായ് 18ന് വ്യാഴാഴ്ച രാത്രി ഒന്‍പത് മുതല്‍ അബുദാബി ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി.

വിവരങ്ങള്‍ക്ക്- 050 44 53 420.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടവകാശം : സാങ്കേതിക വശ ങ്ങള്‍ പരിഗണിച്ച് തീരുമാനം

July 5th, 2013

rajiv-mehrishi-under-secretary-ePathram
അബുദാബി : പ്രവാസി കള്‍ക്ക് ഓണ്‍ലൈന്‍ വോട്ടവകാശം സംബന്ധിച്ച് സാങ്കേതിക വശങ്ങള്‍ പഠിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനു മായി കൂടിയാ ലോചിച്ച തിനു ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കുക യുള്ളൂ എന്നും പ്രവാസി കാര്യ മന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി അബുദാബിയില്‍ പറഞ്ഞു.

എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധ മാക്കിയ സാഹചര്യ ത്തില്‍ പ്രവാസി കള്‍ നേരിടുന്ന പ്രശ്ന ങ്ങള്‍ യൂനിഫിക്കേഷന്‍ ഐഡന്‍റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ യുമായി ചര്‍ച്ച ചെയ്യു മെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍എംബസി വിളിച്ചു ചേര്‍ത്ത സംഘടനാ പ്രതിനിധി കളുടെയും മാധ്യമ പ്രവര്‍ത്ത കരുടെയും യോഗ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

യു. എ. ഇ. യില്‍ കൂടുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി അധികാരി കളില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാത്തത് മൂലം നിരവധി കുടുംബ ങ്ങളാണ് നാട്ടിലേക്ക് തിരികെ പോകുന്നത് എന്നും അതിനാല്‍ കൂടുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ അനുവദി ക്കുന്നതിനായി പ്രവാസി കാര്യ വകുപ്പ്‌ മുന്‍ കൈ എടുക്കണ മെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു.

rajiv-mehrishi-under-secretary-in-isc-ePathram

ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ നേതൃത്വ ത്തില്‍ ആരംഭിക്കുന്ന പുതിയ ഇന്ത്യന്‍ സ്കൂളിന് പ്രവാസി കാര്യ വകുപ്പിന്റെ സഹായ ങ്ങള്‍ ആവശ്യ മാണ് എന്ന് ഐ.  എസ്. സി. പ്രസിഡന്റ് തോമസ്‌ ജോണ്‍ ആവശ്യപ്പെട്ടു.

മുഖാമുഖ ത്തില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി അഫയേഴ്സ് ഡെവലപ്മെന്‍റ് കൗണ്‍സലര്‍ ആനന്ദ് ബര്‍ദന്‍, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവ ഹാജി, മോഹന്‍ ജോഷന്‍മാള്‍, സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങിയ വരും മറ്റു സംഘടനാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

30 of 341020293031»|

« Previous Page« Previous « ഇഫ്താര്‍ പലഹാരം : ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍
Next »Next Page » കൊച്ചുമക്കളുടെ വിവാഹത്തിനൊപ്പം 92 കാരന്‍ 22 കാരിയെ നിക്കാഹ് കഴിച്ചു »



  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine