കൊസാമ ഷെട്ടി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്

October 12th, 2016

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യ സോഷ്യൽ സെന്റർ സംഘടി പ്പി ക്കുന്ന കൊസാമ ഷെട്ടി മെമ്മോറിയൽ യു. എ. ഇ. ഓപ്പൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഒക്ടോബർ 20 മുതൽ ആരംഭിക്കും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

യു. എ. ഇ. യിലെ എട്ട് പ്രമുഖ ക്ലബ്ബു കൾക്ക് വേണ്ടി വിവിധ ഗ്രൂപ്പു കളി ലായി ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നുള്ള പ്രമുഖ രായ കളിക്കാര്‍ അടക്കം 140 ഓളം താര ങ്ങൾ മത്സര ങ്ങളിൽ പങ്കെടുക്കും.

ടൂർണ്ണമെന്റിൽ വിജയിക്കുന്ന ടീമിന് ഒന്നാം സമ്മാനം 15, 000 ദിർഹം ദിർഹം ക്യാഷ് അവാർഡ് സമ്മാ നിക്കും. രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 10, 000 ദിർഹം, 5, 000 ദിർഹം ക്യാഷ് പ്രൈസു കളും സമ്മാനി ക്കും.

ഇന്ത്യാ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ജോൺ പി. വർഗീസ്, പേട്രൺ ഗവർണർ ബി. ആർ. ഷെട്ടി, ട്രഷറർ എൻ. കെ. ഷിജിൽ കുമാർ, കായിക വിഭാഗം സെക്രട്ടറി മാരായ എ. എം. നിസാർ, കെ. ആർ. പ്രകാശൻ, സാവിയോ തോമസ് തുടങ്ങി യവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് അബുദാബി ഐ. എസ്. സി. യിൽ

September 26th, 2016

logo-isc-abudhabi-epathram
അബുദാബി : നാലാമത് യു. എ. ഇ. തല ഓപ്പണ്‍ സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് 2016 സെപ്റ്റംബര്‍ 30 വെള്ളി യാഴ്‌ച അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ തുടക്ക മാവും എന്നു  ഐ. എസ്. സി. യില്‍ നട ത്തിയ വാര്‍ത്താ സമ്മേ ളന ത്തില്‍ അറി യിച്ചു.

മുപ്പതി നായിരം ദിര്‍ഹം സമ്മാന ത്തുക യായി നല്‍കുന്ന ടൂര്‍ണ്ണ മെന്റില്‍ യു. എ. ഇ. യിലെ എല്ലാ എമി റേറ്റു കളില്‍ നിന്നു മായി ഇരു നൂറോളം കളിക്കാര്‍ പങ്കെ ടുക്കും.

മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന വര്‍ക്കു ഈ ലിങ്ക് ക്ലിക്ക് ചെയ്തു പേരു വിവര ങ്ങള്‍ റജിസ്റ്റര്‍ ചെയ്യാം.

പ്രൊഫഷണല്‍ സ്ക്വാഷ് അസ്സോസ്സി യേഷ ന്റെ വേള്‍ഡ് ടൂര്‍ കലണ്ടറില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് ഉള്‍പ്പെടു ത്തിയ തായും സംഘാ ടകര്‍ അറിയിച്ചു.

യു. എ. ഇ. യിലെ താമസ ക്കാരായ വനിത കള്‍ക്കു വേണ്ടി നടത്തുന്ന സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് ഈ വര്‍ഷത്തെ പ്രത്യേകത യാണ് എന്നും പുതിയ കളി ക്കാരെ കണ്ടെ ത്തു വാനും അവരെ പ്രോല്‍ സാ ഹിപ്പി ക്കു വാനും സ്ക്വാഷില്‍ മികച്ച നേട്ട ങ്ങള്‍ കരസ്ഥ മാക്കു വാനും അന്തര്‍ ദ്ദേശീയ കളി ക്കാരുടെ പ്രകടന ങ്ങള്‍ കാണു വാനും നാലാമത് ഐ. എസ്. സി. ഓപ്പണ്‍ ടൂര്‍ണ്ണ മെന്റി ലൂടെ സാധിക്കും എന്നും സംഘാടകര്‍ പ്രത്യാശ പ്രകടി പ്പിച്ചു.

പ്രസിഡന്റ് എം. തോമസ് വര്‍ഗ്ഗീസ്, സെക്രട്ടറി ജോണ്‍ പി. വര്‍ഗ്ഗീസ്, ട്രഷറര്‍ ഷിജില്‍ കുമാര്‍, സ്പോര്‍ട്സ് സെക്രട്ടറി മാരായ നിസാര്‍, പ്രകാശ് തമ്പി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണാഘോഷം ശ്രദ്ധേയമായി

September 10th, 2015

അബുദാബി : അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ രണ്ട് ദിവസ ങ്ങളി ലായി സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷം പരിപാടി കളുടെ വൈവിധ്യ ത്താല്‍ ശ്രദ്ധേയ മായി.

ശിങ്കാരിമേളം, ഓണ പ്പാട്ടുകള്‍, നാടകം, വിവിധ നൃത്ത രൂപങ്ങള്‍ തുടങ്ങി അംഗ ങ്ങളുടെയും കുട്ടി കളുടെയും കലാ പരിപാടി കളും ഓണ പ്പൂക്കളം, പായസ മത്സരം എന്നിവയും സംഘടി പ്പിച്ചു. സോഷ്യല്‍ സെന്ററിന്റെ മുന്‍ ഭാരവാഹി കളും നിലവിലെ ഭരണ സമിതിയും തമ്മില്‍ നടന്ന വഞ്ചിപ്പാട്ട് മത്സരം ജന ശ്രദ്ധ നേടി.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് തണങ്ങാടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഓണാഘോഷം ശ്രദ്ധേയമായി

അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

July 10th, 2015

dubai-international-holy-quran-award-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച രണ്ടാമത് ദേശീയ ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു. തജ്‌വീദില്‍ സീനിയര്‍ വിഭാഗ ത്തില്‍ സിറിയന്‍ സ്വദേശി യായ ബസല്‍ റയ്യഹാ മുസ്തഫ, ഇന്ത്യന്‍ സ്വദേശി സിറാജുദ്ദീന്‍ ഊദമല എന്നി വര്‍ക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.

ജൂനിയര്‍ വിഭാഗ ത്തില്‍ ലബനോന്‍ സ്വദേശി യായ സാലിഹ് നബീല്‍ എല്‍മീര്‍, ഇന്ത്യ ക്കാരനായ മുഹമ്മദ് അസ്വീം അബ്ദുല്‍ റശീദ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥ മാക്കി. ഒന്നാം വിഭാഗത്തില്‍ താജികിസ്ഥാന്‍ സ്വദേശി മുഹമ്മദ് മുഹമ്മദലീവ്, ലബനാന്‍ സ്വദേശി സുലൈമാന്‍ നബീല്‍ എല്‍മീര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാന ങ്ങള്‍ നേടി. അഞ്ചാം വിഭാഗ ത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് യാസീന്‍ ഒന്നാം സ്ഥാനവും ഈജിപ്തുകാരനായ മുഹമ്മദ് അല്‍ മുസല്ലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

second-quran-recitation-competition-winners-ePathram

മൂന്ന് ദിവസം നീണ്ടു നിന്ന ഏഴ് വിഭാഗ ങ്ങളിലായി നടന്ന പാരായണ മത്സരം അബുദാബി മതകാര്യ വകുപ്പിന്റെ സഹകരണ ത്തോടെ യാണ് സംഘടി പ്പിച്ചത്. വിദേശി കളും സ്വദേശി കളുമായി 200 മത്സരാ ര്‍ത്ഥി കൾ ഏഴ് വിഭാഗ ങ്ങളിലായി നടന്ന മത്സര ത്തില്‍ പങ്കാളികളായി. മത്സരം പൂര്‍ണ വിജയ മായിരുന്നു എന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റഫീഖ്, അസി. കണ്‍വീനര്‍ മുഹ്‌സിന്‍ എന്നിവര്‍ പറഞ്ഞു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചരമ വാർഷിക ദിനമായ റമദാൻ 19 നു നടത്തിയ ശൈഖ് സായിദിന്റെ ജീവിത ത്തിലൂടെയുള്ള ഫോട്ടോ പ്രദര്‍ശനം അബുദാബി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ദലാല്‍ അല്‍ ഖുബൈസി ഉദ്ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡന്റ് രമേശ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ദലാല്‍ അല്‍ ഖുബൈസി സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മുഹമ്മദ് ഉഹീദ, അലി അല്‍ ഖൂരി, ഡോ. താഹ, ഹരീന്ദ്രന്‍, ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്കമായി

June 28th, 2015

isc-hafiz-ul-quran-2015-competition-ePathram അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററും അബുദാബി മത കാര്യ വകുപ്പും സംയുക്തമായി സംഘടി പ്പിക്കുന്ന ഖുര്‍ ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്ക മായി. ദുബായ് രാജ കുടുംബാംഗ മായ ശൈഖ് മുഹമ്മദ്‌ ബിൻ സുഹൈൽ ബിൻ ഒബൈദ് അൽ മഖ്തൂം, ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആന്‍ പാരായണ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാ ര്‍ത്ഥം സംഘടി പ്പിക്കുന്ന പരിപാടി യില്‍ അഞ്ച് വിഭാഗ ങ്ങളി ലായി സ്വദേശി കളും വിദേശി കളു മായി എണ്‍പ തോളം പേര്‍ മത്സരിക്കും.

ഒൗഖാഫ് മന്ത്രാലയ ത്തിന്‍െറ മേല്‍നോട്ട ത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റി യാണ് വിജയികളെ പ്രഖ്യാപി ക്കുക. നിരവധി പ്രമുഖര്‍ ഉത്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ജൂലായ് ആറിനു ഖുര്‍ആന്‍ പാരായണ മത്സര ങ്ങള്‍ക്ക് സമാപനമാവും

- pma

വായിക്കുക: , ,

Comments Off on ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്കമായി

1 of 9123»|

« Previous « ചിത്രങ്ങള്‍ സമ്മാനിച്ചു
Next Page » എയർ ഇന്ത്യ : ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാൻഡ് ബാഗേജ് 8 കിലോ മാത്രം »



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine