അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററും അബുദാബി മത കാര്യ വകുപ്പും സംയുക്തമായി സംഘടി പ്പിക്കുന്ന ഖുര്‍ ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്ക മായി. ദുബായ് രാജ കുടുംബാംഗ മായ ശൈഖ് മുഹമ്മദ് ബിൻ സുഹൈൽ ബിൻ ഒബൈദ് അൽ മഖ്തൂം, ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആന്‍ പാരായണ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാ ര്‍ത്ഥം സംഘടി പ്പിക്കുന്ന പരിപാടി യില്‍ അഞ്ച് വിഭാഗ ങ്ങളി ലായി സ്വദേശി കളും വിദേശി കളു മായി എണ്‍പ തോളം പേര്‍ മത്സരിക്കും.
ഒൗഖാഫ് മന്ത്രാലയ ത്തിന്‍െറ മേല്‍നോട്ട ത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റി യാണ് വിജയികളെ പ്രഖ്യാപി ക്കുക. നിരവധി പ്രമുഖര്‍ ഉത്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ജൂലായ് ആറിനു ഖുര്‍ആന്‍ പാരായണ മത്സര ങ്ങള്‍ക്ക് സമാപനമാവും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, മതം