അബുദാബി : മതകാര്യ വകുപ്പിന്റെ സഹകരണ ത്തോടെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ഈ മാസം 24, 25, 26 തിയ്യതി കളില്‍ രാത്രി 10.30 മുതൽ 12.30 വരെ യാണ് സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കുക.
ഇത് തുടര്‍ച്ച യായ രണ്ടാം വര്‍ഷമാണ് ഖുര്‍ആന്‍ പാരായണ മത്സരം സംഘടി പ്പിക്കുന്നത്. 15, 20, 25, 30 വയസു വരെയും, ജനറല്‍ വിഭാഗ ത്തിലുമാണ് മത്സരം.
ജനറല്‍ വിഭാഗത്തിലെ മത്സരാര്‍ത്ഥികള്‍ ഏത് ഭാഗത്തു നിന്നും വിധി കര്‍ത്താക്കള്‍ ചോദിച്ചാലും ഖുര്‍ആന്‍ പാരായണം ചെയ്യണം. മത കാര്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണ ത്തില്‍ നടത്തുന്ന മത്സര ത്തിന് മത കാര്യ വകുപ്പാണ് വിധി കര്‍ത്താക്കളെയും തീരുമാനി ക്കുന്നത്.
പുരുഷ ന്മാര്‍ക്ക് മാത്ര മാണ് മത്സര ത്തില്‍ പങ്കെടു ക്കു വാന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം വിവിധ വിഭാഗ ത്തിലെ വിജയി കള്‍ക്ക് 80,000 ദിര്‍ഹ മാണ് സമ്മാനം നല്‍കി യിരു ന്നത്. എന്നാല്‍ ഈ വര്‍ഷം സമ്മാന ത്തുക ഒരു ലക്ഷം കവിയും എന്ന് സംഘാടകര്‍ അറിയിച്ചു.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജീവിത ത്തിലൂടെ കടന്ന് പോകുന്ന ഫോട്ടോ പ്രദര്‍ശനം റമദാന്‍ 19ന് സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കും എന്നും ഭാരവാഹി കള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, മതം, യു.എ.ഇ., സംഘടന