കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു

December 23rd, 2024

ksc-13-th-bharath-murali-drama-fest-2024-inauguration-ePathram
അബുദാബി : കേരളാ സോഷ്യൽ സെൻറർ ഒരുക്കുന്ന പതിമൂന്നാമത് ഭരത്‌ മുരളി നാടകോത്സവത്തിനു തുടക്കമായി. സെന്റർ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ എം. ഡി. ഗണേഷ് ബാബു നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട്‌ എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. വി. ബഷീർ, നാസർ വിളഭാഗം, ഹിദായത്തുള്ള, രജിതാ വിനോദ്, ഷെൽമ സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. കെ. എസ്. സി. സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശങ്കർ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ നാടക വിധി കർത്താക്കളെ പരിചയപ്പെടുത്തി .

ആദ്യ അവതരണം ഡിസംബർ 23 തിങ്കളാഴ്ച രാത്രി എട്ടര മണിക്ക്, ഡോ. ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത ‘അബദ്ധങ്ങളുടെ അയ്യരു കളി’ എന്ന നാടകം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കും.

തുടർന്ന് വിവിധ ദിവസങ്ങളിലായി സീക്രട്ട്, നീലപ്പായസം, സിദ്ധാന്തം അഥവാ യുദ്ധാന്ത്യം, ഫെമിനിസ്റ്റ് മാനിഫെസ്റ്റോ, ജീവൻ്റെ മാലാഖ, രാഘവൻ ദൈ, ചാവുപടികൾ, ശംഖു മുഖം എന്നിങ്ങനെ പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ അരങ്ങിൽ എത്തും. ജനുവരി 18 ന് നാടകോത്സവം സമാപിക്കും.

ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. വിവിധ വിഭാഗങ്ങളിലായി 17 പുരസ്കാരങ്ങളും ക്യാഷ് പ്രൈസുകളും വിജയികൾക്ക് സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു

December 4th, 2024

eid-al-etihad-ksc-walkathone-53-rd-national-day-celebrate-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി കേരളാ സോഷ്യൽ സെന്റർ അബുദാബി കോർണിഷിൽ വാക്കത്തോൺ സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ ആയിഷ അൽ ഷെഹി ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടു മണിക്കൂർ നീണ്ട വാക്കത്തോൺ പരിപാടിയിൽ ഇരുനൂറോളം കെ. എസ്‌. സി. അംഗങ്ങളും കുടുംബാംഗ ങ്ങളും ഭാഗമായി. ചേംബർ ഓഫ് കൊമേഴ്സ് പരിസരത്ത് നിന്നും ആരംഭിച്ച വാക്കത്തോൺ അഡ്‌കോ ഓഫീസിനു എതിർ വശത്തുള്ള കോർണീഷിൽ സമാപിച്ചു.

കെ. എസ്‌. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, മറ്റു കമ്മിറ്റി ഭാര വാഹികളും നേതൃത്വം വഹിച്ചു. FB PAGE

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു

December 4th, 2024

vayalar-award-winner-novelist-ashokan-charuvil-in-ksc-ePatrham
അബുദാബി : മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു എന്ന്  പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡണ്ടുംഈ വർഷത്തെ വയലാർ അവാർഡ് ജേതാവുമായ അശോകന്‍ ചരുവില്‍. കേരള സോഷ്യല്‍ സെൻ്റർ സാഹിത്യ വിഭാഗവും എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷര ക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ഏക ദിന സാഹിത്യ ശില്പ ശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുഭവങ്ങള്‍ നിരാകരിക്കുക എന്ന തന്ത്രമാണ് ലോകത്തിലെ സാമ്പത്തിക മേധാവികള്‍ സാമാന്യ മനുഷ്യര്‍ക്ക് നേരെ എടുത്തു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തന്ത്രം. അവനെ സ്വന്തം അനുഭവങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ഏതോ ഒരു മിഥ്യാ ലോക ത്തിലേക്ക് കൊണ്ടു പോയി അവരുടെ ഉപകരണം ആക്കുകയാണ്.

ഇതിനെ പ്രതിരോധിക്കാന്‍ എഴുത്തുകള്‍ കൊണ്ടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മാത്രമേ സാദ്ധ്യമാവുകയുള്ളൂ. ഇന്നത്തെ കാല ഘട്ടത്തില്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനില്‍ നിന്നും ഭാഷയെ നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തില്‍ അവൻ്റെ അനുഭവങ്ങളെ സ്വാംശീകരിക്കുക എന്നതാണ്.

പ്രവാസ ലോകത്തിരുന്നു കൊണ്ട് കേരളത്തെ നോക്കിക്കാണുമ്പോൾ ഉണ്ടാകുന്ന ഗൃഹാതുരമായ സൗന്ദര്യം ഒരു കാല ഘട്ടത്തില്‍ മലയാള സാഹിത്യ ത്തിൻ്റെ ഗംഭീരമായ ഒരു ചൈതന്യമായി പരിഗണിച്ചിരുന്നു. അത്തരത്തിൽ ഉള്ളവയായിരുന്നു എം. മുകുന്ദൻ്റെ യും ഒ. വി. വിജയൻ്റെയും കാക്കനാടൻ്റെയും എം. പി. നാരായണപ്പിള്ള യുടെയും എല്ലാം രചനകള്‍ എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസ സാഹിത്യം എന്ന രീതിയില്‍ കാണേണ്ട ആവശ്യമില്ലാത്ത ഒരു ആഗോള സ്വഭാവം പ്രവാസ സാഹിത്യത്തിന് കൈ വരിക്കാന്‍ പുതിയ കാലത്ത് കഴിഞ്ഞിട്ടുണ്ട് എന്ന് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

ലോകങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞ സാഹചര്യ ത്തില്‍ ഇന്ന് പ്രവാസ സാഹിത്യം എന്നതിൻ്റെ രൂപ ഭാവങ്ങളില്‍ ആദ്യ കാലത്തേതില്‍ നിന്നും വളരെയേറെ മാറ്റം സംഭവിച്ചിരിക്കുന്നു.

നാട്ടില്‍ നടക്കുന്നതിനേക്കാള്‍ സജീവമായ സാഹിത്യ ചര്‍ച്ചയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാമൂഹ്യമായ ഇടപെടലുകളും നടക്കുന്നത് പ്രവാസ ലോകത്താണ് എന്നത് ഏറെ ആഹ്ളാദം പകരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നോവല്‍, കഥ, കവിത, റേഡിയോ, മൈഗ്രേഷന്‍ & മോഡേനിറ്റി എന്നീ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചകള്‍ നടന്നു.

അശോകന്‍ ചരുവില്‍, റഫീഖ് അഹമ്മദ്, കുഴൂര്‍ വിത്സന്‍, കമറുദ്ദീന്‍ ആമയം, കെ. പി. കെ. വെങ്ങര, സര്‍ജു ചാത്തന്നൂര്‍, പി. ശിവ പ്രസാദ്, സ്മിത നെരവത്ത് എന്നിവര്‍ ‘ഒരു നോവല്‍ എങ്ങിനെ തുടങ്ങുന്നു,’ ‘മലയാള കവിതയുടെ ഭൂമിക’, ‘ചെറുകഥ : പ്രമേയത്തി ലേക്കുള്ള വേറിട്ട വഴികള്‍,’ ‘ശബ്ദം സഞ്ചരിച്ച ദൂരങ്ങള്‍’ എന്നീ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു.

നാല് വിഭാഗമായി നടന്ന ശില്പശാലയിൽ ഇ. കെ. ദിനേശൻ, ഐ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വെള്ളിയോടൻ, ഒമർ ഷരീഫ് എന്നിവർ മോഡറേറ്റർമാരായിരുന്നു.

രമേഷ് പെരുമ്പിലാവ്, പ്രിയ ശിവദാസ്, റഷീദ് പാലക്കൽ, അസി, ഹമീദ് ചങ്ങരംകുളം, എം. സി. നവാസ്, മുഹമ്മദലി എന്നിവർ നോവലും കഥയും കവിതയും അവതരിപ്പിച്ചു. FB PAGE

 * അശോകൻ ചരുവിലിനെ ആദരിച്ചു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അശോകൻ ചരുവിലിനെ ആദരിച്ചു

November 30th, 2024

ksc-honored-ashokan-charuvil-ePathram
അബുദാബി : വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ കേരളാ സോഷ്യൽ സെൻറർ ആദരിച്ചു. കെ. എസ്. സി. സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഇൻഡോ-യു. എ. ഇ. കൾച്ചർ ഫെസ്റ്റ് ഏകദിന സാഹിത്യ ശില്പ ശാലയിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം.

അറബ് കവി ഖാലിദ് അൽ-ബദൂർ, അശോകൻ ചരുവിലിനെ പൊന്നാട അണിയിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി ഫലകം സമ്മാനിച്ചു.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് എന്ന് സമ്മേളന ത്തിൽ പങ്കെടുത്തു കൊണ്ട് അറബ് കവി ഖാലിദ് അൽ-ബദൂർ പറഞ്ഞു. സർജു ചാത്തന്നൂർ, അനന്ത ലക്ഷ്മി ഷെരീഫ് എന്നിവർ ഖാലിദ് അൽ ബദൂറിൻ്റെ കവിതകൾ ആലപിച്ചു.

‘ഇന്ത്യയും അറബ് സംസ്കാരവും’ എന്ന വിഷത്തെ ആസ്പദമാക്കി ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പ് കലാകാരന്മാർ വരച്ച ചിത്ര ങ്ങൾ പ്രദർശിപ്പി ക്കുകയും അവ കെ. എസ്. സി. യിലേക്ക് നൽകുകയും ചെയ്തു. ആർട്ട് ക്യാമ്പിന് ചിത്ര കാരൻ ശശിൻസ നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഹിശാം സെൻ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു

November 17th, 2024

log-kktm-govt-collage-student-union-alumni-ePathram
ഷാർജ : കൊടുങ്ങല്ലുർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അസോസിയേഷൻ യു. എ. ഇ. ചാപ്റ്റർ പുറത്തിറക്കിയ ‘ഗുൽ മോഹർ പൂത്ത കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമം ഡോ. മുരളി തുമ്മാരുകുടി ഷാർജ ബുക്ക് ഫെയർ റൈറ്റേഴ്‌സ് ഫോറത്തിൽ നിർവഹിച്ചു.

44 പൂർവ വിദ്യാർത്ഥി-അദ്ധ്യാപകരുടെ ഓർമ്മ ക്കുറിപ്പുകൾ സമാഹരിച്ചു പുറത്തിറക്കിയ ഗുൽ മോഹർ പൂത്ത കാലം അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻകുട്ടി, ഡോ സുമതി അച്യുതൻ എന്നിവർ ഏറ്റു വാങ്ങി. അക്കാഫ് അസോസിയേഷൻ എന്റെ കലാലയം സീരീസ് പ്രസിദ്ധീകരിച്ച ഇത്തരം 21 പുസ്തകങ്ങളിൽ ഒന്നാണ് ഇത്. കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി അക്കാഫ് അസോസിയേഷൻ ഭാഗമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 1031231020»|

« Previous « യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
Next Page » ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine