അബുദാബി : കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പ്രഥമ യു. എ. ഇ. തല ഒപ്പന മത്സരം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മൂന്നു വിഭാഗങ്ങളിലായി നടന്ന ഒപ്പന മത്സരത്തില്‍ 19 ടീമുകളിലായി നൂറ്റി അന്‍പതോളം പേര്‍ പങ്കെടുത്തു.
ജൂനിയര്‍ വിഭാഗത്തില്‍ എട്ടും സീനിയര്‍ വിഭാഗ ത്തില്‍ നാലും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ഏഴും ടീമുകളാണ് മാറ്റുരച്ചത്. കലാമണ്ഡലം ഫസീല, അസീസ് എടരിക്കോട്, മുഹമ്മദ് ചോറ്റൂര്‍ എന്നിവർ വിധി കര്‍ത്താക്കളായിരുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാ വിഭാഗം കണ്‍ വീനര്‍ ഗീത ജയ ചന്ദ്രന്‍, കലാ വിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ, ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍ തുടങ്ങിയവർ സംസാരിച്ചു. fb page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: oppana, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, നൃത്തം, പ്രവാസി, സംഗീതം, സംഘടന, സ്ത്രീ