അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന കേരളോത്സവം ഡിസംബർ 27, 28, 29 വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കെ. എസ്. സി. അങ്കണത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടി കളോടെ അരങ്ങേറും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് എത്തുന്നവരുടെ പ്രവേശന കൂപ്പൺ നറുക്കെടുത്ത് വിജയിക്ക് നിസാൻ കാർ സമ്മാനിക്കും. കൂടാതെ മറ്റു 100 പേർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും നൽകും. മൂന്നു ദിവസവും വൈകുന്നേരം 7 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.
കെ. എസ്. സി. യിൽ പ്രതേകം സജ്ജമാക്കിയ കേരളോത്സവം നഗരിയിലെ തനി നാടൻ തട്ടുകടകൾ അടക്കമുള്ള ഭക്ഷണ സ്റ്റാളുകളും വിവിധ സ്ഥാപന ങ്ങളുടെ വാണിജ്യ സ്റ്റാളുകളും കൂടാതെ സയൻസ് എക്സിബിഷൻ, സ്കിൽ ഗെയിംസ്, പുസ്തകമേള, കുട്ടികൾക്കായി വിനോദ വിജ്ഞാന പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച രാത്രി 8.30നു ഇമാറാത്തി നൃത്തം, ശനിയാഴ്ച രാത്രി 7.30 നു ദുബായ് ബുള്ളറ്റ് മ്യൂസിക് ബാൻഡിന്റെ മെഗാ മ്യൂസിക് ഷോ തുടങ്ങി വിവിധ കലാ പരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറും. മൂന്നാം ദിവസമായ ഞായറാഴ്ച രാത്രി നറുക്കെടുപ്പ് നടക്കും.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം, അൽ മസൂദ് ഓട്ടോ മൊബൈൽസ് മാർക്കറ്റിങ് മാനേജർ മൊത്താസ് എൽ ഖോലി, കെ. എസ്. സി. ജോയിന്റ് സെക്രട്ടറിയും അൽ മസൂദ് ഓട്ടോ മൊബൈൽസ് പ്രതി നിധി യുമായ പ്രകാശ് പല്ലിക്കാട്ടിൽ, വൈസ് പ്രസിഡണ്ട് ആർ. ശങ്കർ, കലാ വിഭാഗം സെക്രട്ടറി ഷഹിർ ഹംസ, കേരളോത്സവം കൺവീനർ നൗഷാദ് കോട്ടക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം, സംഘടന, സാംസ്കാരികം