അബുദാബി : തലസ്ഥാനത്തെ അംഗീകൃത ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറി. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യ അതിഥിയായിരുന്നു.
ഐ. എസ്. സി. പ്രസിഡണ്ട് ജോൺ വർഗ്ഗീസ്, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഐ. എല്‍. എ. ജനറൽ സെക്രട്ടറി മോന മാത്തൂർ, ഐ. എസ്. സി. ജനറൽ സെക്രട്ടറി വി. പ്രദീപ് കുമാർ, എന്റര്‍ടൈന്‍ന്മെന്റ് സെക്രട്ടറി കെ. കെ. അനിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോസ്സിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വ ത്തില്‍ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, social-media, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മലയാളി സമാജം, സംഘടന, സാംസ്കാരികം