
ദുബായ് : യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) സംഘടിപ്പിക്കുന്ന പത്താമത് അസ്‌മോ കഥ-കവിത രചനാ മത്സരത്തിലേക്ക് യു. എ. ഇ. യിൽ നിന്നുള്ള പ്രവാസി മലയാളികളുടെ രചനകൾ ക്ഷണിക്കുന്നു.
ഇതു വരെ പ്രസിദ്ധീകരിക്കാത്ത മൗലീക രചനകളാണ് അയക്കേണ്ടത്. മുൻപ് യു. എഫ്. കെ. പുരസ്കാരം ലഭിച്ചവരുടെ രചനകൾ പരിഗണിക്കില്ല.മികച്ച ഒരു കഥയും കവിതയുമാണ് തെരഞ്ഞെടുക്കുക.
ഒരാൾക്ക് ഒരു രചന മാത്രം സമർപ്പിക്കാം. സൃഷ്ടികൾ artsteamufk @ gmail. com എന്ന ഇ-മെയിലിൽ 2026 ജൂലായ് 31 ന് മുൻപായി അയക്കുക. എഴുത്തുകാരുടെ പേര് വെക്കാതെ PDF File ആയിട്ടാണ് ഇ-മെയിൽ ചെയ്യേണ്ടത്.
യു. എഫ്. കെ. യുടെ സഹ യാത്രികനും നവാഗത പ്രതിഭകളെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വന്നിരുന്ന അന്തരിച്ച കവി അസ്മോ പുത്തൻ ചിറയുടെ സ്മരണാർത്ഥം പത്താമത് വർഷമാണ് യു. എഫ്. കെ. കഥ, കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പുതിയ എഴുത്തുകാരെ കണ്ടെത്താനും അവരുടെ അക്ഷരങ്ങൾക്ക് കരുത്ത് പകരുവാനും അത് വഴി മലയാള സാഹിത്യ വേദിയിലേക്ക് അവരെ കൈ പിടിച്ച് ഉയർത്തുവാനും യൂണിക് ഫ്രണ്ട്സ് ഓഫ് കേരള യുടെ ഈ രചനാ മത്സരങ്ങളിലൂടെ സാദ്ധ്യമാവും എന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
വിവരങ്ങൾക്ക് : 050 423 89 52 (നസീർ), 056 957 85 00 (സുജീഷ്).
- ഇന്നും മായാത്ത ഓര്‍മ്മ
- ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
- അസ്മോ ഇല്ലാത്ത ആദ്യ ‘കോലായ’
- യു. എഫ്. കെ – അസ്മോ കഥ – കവിത പുരസ്കാരം
- കോലായ സമ്മാനങ്ങള്‍ വിതരണം ചെയ്തു
- അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: competition, remembering, social-media, കവിത, ദുബായ്, സംഘടന, സാംസ്കാരികം, സാഹിത്യം





























