
ദുബായ് : ഇക്കഴിഞ്ഞ ബലി പെരുന്നാൾ ദിവസം നിസ്കാരത്തിനായി ദുബായിലെ മസ്ജിദിലേക്ക് എത്തിയ ബൂ-സുനൈദ എന്ന റോബോട്ട് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ വൈറൽ താരമാണ്. പരമ്പരാഗത ഈമാറാത്തി വേഷമായ കന്തൂറ യിലാണ് പെരുന്നാൾ നിസ്കാരത്തിനായി ബൂ-സുനൈദ പള്ളിയിൽ എത്തിയത്.
കന്തൂറ വേഷത്തിൽ നഗര വീഥികളിലും പൊതു സ്ഥലങ്ങളിലും ജനങ്ങളുമായി സംവദിക്കുന്ന ദൃശ്യ ങ്ങളും പെരുന്നാൾ നിസ്കാരത്തോടൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ഈ ഹ്യൂമനോയിഡ് റോബോട്ടിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുറച്ചു മാസങ്ങളായി ബൂ-സുനൈദ ദുബായ് നിവാസികളുടെ ഇഷ്ട താരമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eid-celebrations, humanoid-robot, viral-video, ആഘോഷം, ദുബായ്, യു.എ.ഇ., ശാസ്ത്രം





























