അജ്മാൻ : ഇന്ത്യൻ സോഷ്യൽ സെൻ്റർ, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി., മലയാളം മിഷൻ ഷാർജ ചാപ്ടർ എന്നിവർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ‘ശാസ്ത്ര നിലാവ്’ എന്ന ജ്യോതി ശാസ്ത്ര ക്ലാസ്സ് ശ്രദ്ധേയമായി. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്ന ക്ലാസ്സിന് പ്രശസ്ത ജ്യോതി ശാസ്ത്ര വിദഗ്ദനും അദ്ധ്യാപകനുമായ ശരത് പ്രഭാവു നേതൃത്വം നൽകി.
ഭൂമിയിൽ നിന്ന് കൊണ്ട് നക്ഷത്രങ്ങളെയും ഗ്രഹ ങ്ങളെയും നിരീക്ഷിക്കുവാനുള്ള വിവിധ മാർഗ്ഗ ങ്ങൾ പരിചയപ്പെടുത്തി. നക്ഷത്ര നിരീക്ഷണ ത്തിൻ്റെ ആദ്യ പാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു.
അമ്പതോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ‘ശാസ്ത്ര നിലാവ്’ പരിപാടിയിൽ അജ്മാൻ ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് കെ. ജി. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ബാബു, ശ്രീകുമാരി ആൻ്റണി, അഫ്സൽ ഹുസൈൻ, പ്രജിത് എന്നിവർ സംസാരിച്ചു.