അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ ത്തന ങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി.
രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതി ഉത്പാദി പ്പിക്കു വാന്‍ ശേഷി യുള്ള താണ് ബറാഖ ആണവ റിയാക്ടർ. 5600 മെഗാവാട്ട് വൈദ്യുതി യാണ് ഇവിടെ ഉത്പാദി പ്പിക്കുക. ഊര്‍ജ്ജ ഉത്പാദന ത്തിൽ സ്വാധീനം ചെലുത്തുക വഴി രാഷ്ട്ര പുരോഗതി യില്‍ വലിയ പങ്ക് വഹി ക്കുവാൻ ബറാഖ ആണവ നിലയ ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് സാധിക്കും.
സ്വദേശികൾക്കു ഏറെ തൊഴിൽ സാദ്ധ്യത കൾ ഉള്ള ഒരു മേഖല യായിരിക്കും ഇത് എന്ന് കണക്കാ ക്കുന്നു. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്ന രണ്ടായിര ത്തോളം പേരിൽ 20 ശത മാനം വനിത കൾ ഉൾപ്പെടെ 60 ശതമാനവും യു. എ. ഇ. സ്വദേശി കളാണ്.
യു. എ. ഇ. യുടെ ആണവോര്‍ജ്ജ മേഖല കളിലെ സാദ്ധ്യത കള്‍ മുന്നിൽ കണ്ടു കൊണ്ട് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്റെ സ്‌കോളര്‍ ഷിപ്പില്‍ 63 വനിത കൾ അടക്കം മുന്നൂ റോളം സ്വദേശി വിദ്യാർത്ഥി കൾ വിദേശ രാജ്യ ങ്ങളിൽ പഠിക്കുന്നുണ്ട്.
ഇതിനു പുറമേ 226 ബിരുദ ധാരികള്‍ പഠനം പൂര്‍ത്തി യാക്കി പുറത്തിറങ്ങി എന്നും അവർ ഈ പ്രവർ ത്തന ങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്യും.