
അബുദാബി : നിരന്തര മായ വായന യിലൂടെയാണ് മാനവ സമൂഹം സാംസ്‌കാരിക ഔന്നത്യം കൈവരിക്കുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി. ഓ. ഓ. സുധീര്‍കുമാര്‍ ഷെട്ടി പ്രസ്താവിച്ചു.
ദൃശ്യ – ശ്രാവ്യ മാധ്യമ ങ്ങള്‍ പലപ്പാഴും വിസ്മൃതി യില്‍ ലയിക്കുമ്പോള്‍ അച്ചടി മഷി പുരണ്ടവയാണ് കാലത്തെ അതി ജീവിക്കുന്നത്. ഓരോ പുസ്തകവും അനുഭവ ത്തിന്റെ ഓരോ വന്‍കര യാണ് – അദ്ദേഹം പറഞ്ഞു.
ജലീല്‍ രാമന്തളി യുടെ ‘നേര്‍ച്ചവിളക്കി’ന്റെ ആദ്യപ്രതി അബുദാബി മലയാളി സമാജം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കറിന് നല്‍കി പ്രകാശനം നിര്‍വ്വ ഹിക്കുക യായിരുന്നു അദ്ദേഹം. ചിരന്തന സാംസ്‌കാരിക വേദിയുടെ പതി മൂന്നാമത്തെ പ്രസിദ്ധീകരണ മാണ് നേര്‍ച്ച വിളക്ക്.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ചു നടന്ന പരിപാടി യില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അയിഷ സക്കീര്‍ പുസ്തക പരിചയം നടത്തി.
എം. പി. എം. റഷീദ്, ടി. പി. ഗംഗാധരന്‍, യേശുശീലന്‍, കരപ്പാത്ത് ഉസ്മാന്‍, അസ്‌മോ പുത്തന്‍ചിറ, ഷറഫുദ്ദീന്‍ മംഗലാട്, സഫറുല്ല പാലപ്പെട്ടി, കെ. എച്ച്. താഹിര്‍, നാസര്‍ പരദേശി, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

രചയിതാവ് ജലീല്‍ രാമന്തളി മറുപടി പ്രസംഗം നടത്തി. ചിരന്തന ജനറല്‍ സെക്രട്ടറി വി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും സലാം പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം സമൂഹ ത്തിന്റെ എല്ലാ ശ്രേണിയിലും പെട്ട വലിയൊരു സദസ്സ് പരിപാടി വേറിട്ടൊരു അനുഭവമാക്കി.
- pma





























സര്‍ഗ്ഗാത്മത വറ്റാതെ ഇനിയും നിറഞ്ഞൊഴുകട്ടെ. ജലീല്‍ രമന്തളിക്കു അഭിനന്ദനങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടെ – ആമീന്‍