
ദുബായ് : അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർത്ഥം യൂണിക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) പ്രവാസി എഴുത്തുകാർക്കായി നൽകി വരുന്ന കഥ-കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.
കഥ വിഭാഗത്തിൽ മുർഷിദ ഫാരീസ് വഫിയ്യ എഴുതിയ കാവുപന്തി, കവിത വിഭാഗത്തിൽ ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ എഴുതിയ യുദ്ധക്കപ്പൽ എന്നീ രചന കളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ശുഭ ടീച്ചർ, ബി. ടി. ശ്രീലത, ജിഷ പനക്കോട്, പി. വി. ഷാജികുമാർ, മധു പനക്കാട്, ഷൈജു നീലകണ്ഠൻ, ഹരികൃഷ്ണൻ എന്നിവർ അടങ്ങിയ പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. എഴുത്തുകാരൻ ശൈലൻ വിജയികളെ പ്രഖ്യാപിച്ചു.
യു. എഫ്. കെ. വൈസ് പ്രസിഡണ്ട് ഷെഫീഖ്, സെക്രട്ടറി അബ്ദു സമദ്, നിസാർ ഇബ്രാഹിം, കെ. ആർ. രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2025 നവംബർ 9 ഞായറാഴ്ച നാല് മണിക്ക് ഷാർജ അന്താ രാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്‌സ് ഫോറം (ഹാൾ നമ്പർ 7 ൽ) വെച്ച് പുരസ്‍കാരങ്ങൾ സമ്മാനിക്കും.
- pma





























