
ദുബായ് : ജീവ കാരുണ്യ പ്രവർത്തകനായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം കാസർഗോഡ് ഹസീന ചിത്താരി മിഡിലീസ്റ്റ് കമ്മിറ്റി ഒരുക്കുന്ന മെട്രോ കപ്പ് സീസൺ-2 ട്രോഫി & ഫിക്സ്ച്ചർ ട്രോഫി ലോഞ്ചിംഗ് ജുമൈറ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. മെട്രോ ഗ്രൂപ്പ് എം. ഡി. മുജീബ്, ജെയ്‌സി കരീം ചിത്താരി, താജുദ്ധീൻ അക്കര, റാഷിദ് മട്ടമ്മൽ, അസ്ഹറുദ്ധീൻ ബൈത് അൽ അഫ്ര എന്നിവർ സംബന്ധിച്ചു.
ചെയർമാൻ ജലീൽ മെട്രോ അദ്ധ്യക്ഷത വഹിച്ചു. സേഫ് ലൈൻ അബൂബക്കർ ഉൽഘാടനം ചെയ്തു. ഫുട് ബോൾ താരം മുഹമ്മദ് റാഫി, ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, ആർ. ജെ. തൻവീർ, ബിജു തോംസൺ, സുധാകർ ഷെട്ടി, സലാം കന്യപ്പാടി, അമീർ അബൂബക്കർ, റഹീം ആർക്കോ, ചാക്കോ ഊളക്കാടൻ, ജാഫർ ഒറവങ്കര, ആദം അലി, അഫ്സൽ മട്ടമ്മൽ, ടി. ആർ. ഹനീഫ്, ഹാഫിസ് കരീംഷ, അബ്ദുല്ല ആറങ്ങാടി, സൈനുദ്ധീൻ ടി. പി. എന്നിവർ സംസാരിച്ചു.
2025 നവംബർ 29 ന് ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ ദുബായ് ഖിസൈസ് ടാലന്റഡ് സ്പോർട്സ് അക്കാദമി യിലുള്ള മൊബാഷ് ഗ്രൗണ്ടിൽ വെച്ചാണ് മെട്രോ കപ്പ് സീസൺ-2 ഫുട് ബോൾ മത്സരങ്ങൾ അരങ്ങേറുക.
യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾക്ക് വേണ്ടി പ്രമുഖരായ കളിക്കാർ ജേഴ്‌സി അണിയും. ഇതിനോട് അനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ കുടുംബസംഗമവും സംഘടിപ്പിക്കും. കാസർഗോഡ് ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ സംഘടനയാണ് ഹസീന ക്ലബ് ചിത്താരി.
മെട്രോ കപ്പ് സീസൺ ഒന്ന് അവതരിപ്പിച്ചതിൽ നിന്നും സ്വരൂപിച്ച തുകക്ക് നിർദ്ധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയിരുന്നു. ഈ വർഷം രണ്ട് വീടുകൾ നിർമ്മിച്ച് നൽകും എന്നും സംഘാടകർ അറിയിച്ചു. Metro Cup
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, ആഘോഷം, കായികം, കുട്ടികള്‍, ജീവകാരുണ്യം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, വ്യവസായം, സാമൂഹ്യ സേവനം, സ്ത്രീ





























