അബുദാബി : സ്വാതന്ത്രത്തിനു മുൻപും ശേഷവും പീഡനങ്ങളും യാതന കളും അനുഭവിച്ചു കഴിയുന്ന ഒരു സമൂഹത്തെ വിദ്യാ സമ്പന്ന രും കെല്പും ശേഷിയും ഒപ്പം ഭരണ പങ്കാളിത്തവും നൽകി ഉദ്ധരിക്കുന്ന തിൽ സയ്യിദ് അബ്‌ദു റഹിമാൻ ബാഫഖി തങ്ങൾ വഹിച്ച പങ്ക് വലുതാണ് എന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം. എ. റസാഖ് മാസ്റ്റർ. അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിച്ച കൺ വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ ആത്മീയ നേതാവും മികച്ച രാഷ്രീയ തന്ത്ര ശാലിയും അറിയപ്പെടുന്ന കച്ചവടക്കാരനും ആയിരുന്ന സയ്യിദ് അബ്‌ദു റഹിമാൻ ബാഫഖി തങ്ങൾ കേരള ത്തിന് നൽകിയ സംഭാവനകൾ പഠന വിഷയം ആക്കണം.
സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ ഭാഗമായി ഇഗ്ലീഷ് ഉൾപ്പെടെ ബൗദ്ധിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ച ഒരു സമുദായത്തിൽ നിന്നും വലിയ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സർവ്വ കലാ ശാല സ്ഥാപിക്കുന്നതിൽ മുന്നിൽ നയിച്ച തങ്ങൾ അറിയപ്പെടുന്ന മത പഠന കലാലയമായ പട്ടിക്കാട് ജാമിയ നൂരിയ സ്ഥാപിക്കുന്നതിലും മുന്നിൽ നിന്ന് നയിച്ചു എന്നതാണ് ചരിത്രം എന്നും റസാഖ് മാസ്റ്റർ സ്മരിച്ചു.
നവോത്ഥാനത്തിനു നേതൃ പരമായ പങ്കു വഹിച്ച തങ്ങളെ കുറിച്ച് പുതു തല മുറക്ക് പഠിക്കാനും ഗവേഷണം ചെയ്യാനുമായി കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി മുൻകൈ എടുത്ത് കോഴിക്കോട് ടൗണിൽ തങ്ങളുടെ സ്മരണ നില നിർത്താനായി ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി ഡെവലപ്പ് മെൻറ് സെന്റർ നിർമ്മിക്കും എന്ന് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ അറിയിച്ചു.
അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് സി. എച്ച്. ജാഫർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ. എം. സി. സി. ജനറൽ സെക്രട്ടറി യൂസുഫ് മാട്ടൂൽ ഉദ്‌ഘാടനം ചെയ്തു.
ഇസ്ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബഷീർ, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, കെ. എം. സി. സി. ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, അബ്ദുൽ ബാസിത് കായക്കണ്ടി, റസാഖ് അബ്ദുല്ല അത്തോളി, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഹാജി ഓമശ്ശേരി, അഷ്‌റഫ് നജാത്, സിറാജ് ദേവർ കോവിൽ, അലി വടകര, ഷമീക് കാസിം തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് കൊയിലാണ്ടി സ്വാഗതവും മെഹ്ബൂബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.