അബുദാബി : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും രാജ്യ സഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ എം. പി. വീരേന്ദ്ര കുമാറി ന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) അനുശോചിച്ചു.
മാധ്യമ രംഗത്തെ മുതിര്‍ന്ന ഒരാള്‍ എന്ന നിലയിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡല ങ്ങളിലെ വ്യക്തിത്വം എന്ന നിലയിലും അദ്ദേഹത്തിന്റെ വേര്‍ പാട് മാധ്യമ ലോക ത്തിന് വലിയ വിടവ് സൃഷ്ടിച്ചു എന്നും ഇമയുടെ ഓണ്‍ ലൈന്‍ മീറ്റിംഗി ലൂടെ ഒരുക്കിയ അനുശോചന യോഗ ത്തിൽ ഇമ അംഗങ്ങൾ പറഞ്ഞു.
ടി. പി. ഗംഗാധരൻ, പി. എം. അബ്ദുൽ റഹ്‌മാൻ, അനിൽ സി. ഇടിക്കുള, എന്‍. എം. അബുബക്കര്‍, റസാഖ് ഒരുമന യൂർ, ധനഞ്ജയ് ശങ്കർ തുടങ്ങിയവര്‍ അനു ശോചനം രേഖ പ്പെടുത്തി.
ഇമ പ്രസിഡണ്ട് റാഷിദ് പൂമാടം, ജനറൽ സെക്രട്ടറി ടി. പി. അനൂപ്, ട്രഷറർ സമീർ കല്ലറ, വൈസ് പ്രസിഡണ്ട് ഷിൻസ് സെബാസ്റ്റ്യൻ എന്നിവര്‍ നേതൃത്വം നല്‍കി.
മാധ്യമങ്ങള്‍ സത്യത്തിന്റെ പക്ഷം ചേരണം : സെബാസ്റ്റ്യന്‍ പോള്‍
മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചു
പ്രവാസി പ്രശ്നങ്ങൾക്ക് രാഷ്ട്രീയം മറന്നു ഒന്നിച്ചു നിൽക്കണം : സ്പീക്കർ
ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍