അബുദാബി : മാസ്ക് ധരിക്കുവാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ. യിലെ കൊവിഡ് മാനദണ്ഡ ങ്ങളില്‍ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിര്‍ബ്ബന്ധം ഇല്ല. എന്നാൽ ആശുപത്രികള്‍, ആരാധനാലയങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ മാസ്ക് ധരിക്കണം എന്ന കര്‍ശ്ശന നിര്‍ദ്ദേശം നില നില്‍ക്കുന്നു. പള്ളികളിൽ പ്രാര്‍ത്ഥനാ വേളകളിലെ സാമൂഹിക അകലവും ഒഴിവാക്കി. 2022 സെപ്റ്റംബര്‍ 28 ബുധനാഴ്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങ ളിലും പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ കാലാവധി 14 ദിവസത്തില്‍ നിന്നും 30 ദിവസം ആക്കി വര്‍ദ്ധിപ്പിച്ചു. ഗ്രീൻ സ്റ്റാറ്റസ് നില നിർത്താൻ മാസത്തില്‍ ഒരിക്കൽ പി. സി. ആർ. ടെസ്റ്റ് നടത്തണം. എന്നാല്‍ വാക്സിനേഷൻ ചെയ്യാത്ത വ്യക്തി കൾക്ക് 7 ദിവസത്തില്‍ ഒരിക്കൽ പി. സി. ആർ. എടുത്ത് ഗ്രീന്‍ പാസ്സ് നില നിര്‍ത്തണം.
കൊവിഡ് ബാധിതർക്ക് അഞ്ചു ദിവസം മാത്രം ഐസൊലേഷൻ മതി. നേരത്തെ ഇത് 10 ദിവസം ആയിരുന്നു. പോസിറ്റീവ് കേസുകളുമായി അടുത്ത് ഇട പഴകുന്നവർ ഐസൊലേഷനിൽ കഴിയണം എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാസ്ക് നിര്‍ബ്ബന്ധമാണ്. വിമാന യാത്രകളിൽ മാസ്ക് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണത്തിലും കൊവിഡ് മരണവും ഗണ്യമായി കുറവ് വന്ന സാഹചര്യ ത്തിലാണ് ദേശീയ ദുരന്ത നിവാരണ സമിതി പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അബുദാബി, ആരോഗ്യം, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ.