അബുദാബി : കൊറോണ വൈറസ് വ്യാപനം തടയുന്ന തിന്റെ ഭാഗമായി തലസ്ഥാന എമിറേറ്റിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ കര്‍ശ്ശന നിയ ന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബർ 8 ഞായറാഴ്ച മുതൽ മറ്റു എമിറേറ്റു കളിൽ നിന്ന് അബുദാബി യിൽ എത്തു ന്നവർ ഇവിടെ നാലു ദിവസങ്ങളിൽ കൂടുതൽ തങ്ങുകയാണ് എങ്കില്‍ നാലാം ദിവസം പി. സി. ആർ. പരിശോധന നടത്തണം.
എട്ടു ദിവസ ങ്ങളില്‍ കൂടുതല്‍ നില്‍ക്കുന്നു എങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പി. സി. ആർ. പരിശോധന നടത്തുകയും വേണം. നിയമ ലംഘ കര്‍ക്ക് 5,000 ദിർഹം വരെ പിഴ ശിക്ഷയുണ്ടാവും.
താമസ വിസക്കാര്‍, സന്ദര്‍ശക വിസ യില്‍ ഉള്ളവര്‍ സ്വദേശത്തു നിന്നും തിരിച്ച് എത്തുന്ന വര്‍ക്കും സ്വദേശി കള്‍ക്കും ഈ നിയമം ഒരു പോലെ ബാധകം എന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. നിലവിലുള്ള നിയമം അനുസരിച്ച് അബുദാബി യിലേക്ക് പ്രവേശിക്കുന്ന തിന് 48 മണി ക്കൂറിനുള്ളിൽ എടുത്ത PCR അല്ലെങ്കില്‍ DPI ടെസ്റ്റ് റിസല്‍ട്ട് മതിയാകും.
കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധ പ്രവർത്ത കർക്കും അടിയന്തര തൊഴിലു മായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ക്കും ഈ നിയമം ബാധകമല്ല എന്നും എമര്‍ജന്‍സി വാഹന ങ്ങൾക്ക് കടന്നു പോകുന്ന തിനു അടയാളപ്പെടുത്തിയ വരിയിലൂടെ ഇവര്‍ക്ക് അബുദാബി യിലേക്ക് പ്രവേശിക്കാം എന്നും പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്ത മാക്കിയിട്ടുണ്ട്.
കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂലായ് മാസം മുതല്‍ കൊവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണം എന്നുള്ള നിയമം കര്‍ശ്ശനമാക്കിയിരുന്നു.
- W A M NEWS
- കൊവിഡ് മാനദണ്ഡ ലംഘനം : പിഴ 3,000 ദിർഹം
- കൊവിഡ് പരിശോധനാ ഫലം നിര്ബ്ബന്ധം
- രണ്ടാഴ്ച ക്വാറന്റൈന് നിര്ബ്ബന്ധം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അബുദാബി, ആരോഗ്യം, ഗതാഗതം, തൊഴിലാളി, ദുബായ്, നിയമം, പൂര്വ വിദ്യാര്ത്ഥി, പോലീസ്, യു.എ.ഇ.