അബുദാബി : കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ. ആരോഗ്യ മന്ത്രാലയം. രണ്ട് മീറ്റർ സുരക്ഷിതമായ ശാരീരിക അകലം പാലിക്കുമ്പോൾ ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് ധരിക്കേണ്ടതില്ല.
ഒരേ വീട്ടിൽ താമസിക്കുന്നവർക്കും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ സ്വകാര്യ വാഹനങ്ങളിലെ യാത്രയിലും പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോഴും തുറന്ന കടൽ ത്തീരങ്ങളിലും നീന്തൽ ക്കുളങ്ങളിലും ഫേയ്സ് മാസ്ക് ധരിക്കല്‍ നിര്‍ബ്ബന്ധമില്ല.
യു. എ. ഇ. ആരോഗ്യ, പ്രതിരോധ മന്ത്രാലയവും (MoHAP) നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ് മെന്റ് അഥോറിറ്റിയും (NCEMA) അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് ഉണ്ടായതിന്ന് ശേഷമാണ് ഈ തീരുമാനം.
#MoHAP, #NCEMA announce that it is not mandatory to wear #facemask in certain places while committing to keep a safe physical distance of two metres #WamNews pic.twitter.com/1fzI6WXrRO
— WAM English (@WAMNEWS_ENG) September 22, 2021
സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും മെഡിക്കൽ സെന്ററുകളിലും ക്ലിനിക്കുകളിലും ഫേയ്സ് മാസ്കു കള്‍ ധരിക്കേണ്ടതില്ല. എന്നാല്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിച്ചിരിക്കണം.
വൈറസ് പടരുന്നത് തടയുവാനുള്ള ഏറ്റവും പ്രധാന മാർഗ്ഗങ്ങളില്‍ ഒന്നാണ് ഫേയ്സ് മാസ്ക്കുകള്‍ എന്ന് പഠന ങ്ങൾ സ്ഥിരീകരിച്ചു. നിർബ്ബന്ധമായും മാസ്കുകൾ ധരിക്കേണ്ടതായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്ത വർക്ക് പിഴ ചുമത്തും എന്നും അധികൃതര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.
- W A M : Malayalam
- മൂന്നു വയസ്സു മുതൽ കുട്ടികള്‍ക്ക് സിനോഫാം വാക്സിൻ
- ഔദ്യോഗിക വാര്‍ത്ത ‘വാം’ ഇനി മലയാളത്തിലും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, health, ആരോഗ്യം, ഗതാഗതം, തൊഴിലാളി, നിയമം, യു.എ.ഇ., സാമൂഹികം