അബുദാബി : യു. എ. ഇ. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘എമിറേറ്റ്സ് ന്യൂസ് ഏജൻസി – വാം’ വാർത്തകൾ ഇനി മുതല്‍ മലയാള ഭാഷയിലും വായിക്കാം.
മലയാളം അടക്കം അഞ്ചു വിദേശ ഭാഷകൾ കൂടി ‘വാം’ ന്യൂസ് പേജില്‍ പുതുതായി ചേർത്തു കൊണ്ട് വാർത്താ സേവന ങ്ങളുടെ വ്യാപ്തി വിപുലീകരിച്ചു എന്നും അധികൃതർ അറിയിച്ചു.
WAM expands news services, adds five more languages#WamNews pic.twitter.com/Op8wwC0kCe
— WAM English (@WAMNEWS_ENG) May 31, 2020
ശ്രീലങ്കൻ (സിംഹള), മലയാളം, ഇന്തോനേഷ്യൻ, ബംഗാളി, പഷ്തൊ എന്നിവയാണ് ഇപ്പോള്‍ വാമില്‍ ചേര്‍ത്ത അഞ്ച് ഭാഷകൾ.
യു. എ. ഇ. യുടെ മാധ്യമ മേഖല വികസിപ്പിക്കുവാനുള്ള നാഷണല്‍ മീഡിയ കൗൺസില്‍ (NMC) യുടെ കാഴ്ചപ്പാട് അനുസരിച്ച്, വാർത്താ സേവന വികസന പദ്ധതി നടപ്പിലാക്കുവാ നുള്ള ശ്രമ ങ്ങളുടെ ഭാഗമായാണ് പുതിയ ഭാഷകൾ ചേർക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ വാം ന്യൂസ് പേജ് 18 ഭാഷകളിൽ ലഭിക്കും.
W A M News
- യു. എ. ഇ. സര്‍ക്കാര്‍ പോർട്ടലിൽ മലയാളം
- ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, തൊഴിലാളി, നിയമം, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, യു.എ.ഇ.