അബുദാബി : യു. എ. ഇ. യില്‍ ഇലക്ട്രോണിക് മാധ്യമ ങ്ങള്‍ക്കു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ നാഷ ണല്‍ മീഡിയ കൗണ്‍സില്‍ (എന്‍. എം. സി.) പുറ പ്പെടുവിച്ചു. ക്രിയാത്മക മായ കാര്യങ്ങള്‍ മാത്രം പ്രസിദ്ധീ കരി ക്കു വാനും സമൂഹ ത്തിനു തെറ്റായ സന്ദേശം നൽ കുന്നവ ഒഴി വാക്കു വാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
വാര്‍ത്താ വെബ് സൈറ്റുകള്‍, ഇ – കൊമേഴ്‌സ്, ഇ – പ്രസാധനം, വീഡിയോ – ഓഡിയോ പരസ്യ ങ്ങള്‍ കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള ബിസിനസ്സ് പ്രമോഷന്‍ എന്നിവക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ ബാധക മാണ്. സമൂഹ മാധ്യമ ങ്ങൾ വഴി വാണിജ്യ ഇട പാടു കൾ നടത്തു ന്നതിന് എന്‍. എം. സി. യുടെ മീഡിയ ലൈസന്‍സ് ഇനി മുതല്‍ ആവശ്യമായി വരും.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍ ക്ക് എതിരേ ശക്തമായ നട പടി ഉണ്ടാകും. മൂന്നു മാസ ത്തിനകം ലൈസൻസ് നേടി യിരിക്കണം. നിയമം ലഘിച്ചാൽ 5000 ദിർഹം വരെ പിഴ ചുമത്തു കയോ വെബ് സൈറ്റ് – സോഷ്യൽ മീഡിയ അക്കൗണ്ട് അടച്ചു പൂട്ടു കയോ ചെയ്യും.
എന്നാല്‍ സർക്കാർ അംഗീ കാര ത്തോടെ രാജ്യത്ത് പ്രവര്‍ ത്തിക്കുന്ന ടെലി വിഷന്‍, റേഡിയോ, പത്രം, മാസിക കള്‍ എന്നിവ യുടെ വെബ് സൈറ്റു കള്‍ക്ക് പുതിയ മീഡിയ ലൈസന്‍സ് ആവശ്യ മില്ല . സര്‍ക്കാര്‍ വെബ് സൈറ്റു കള്‍, സ്‌കൂള്‍ – സര്‍വ്വ കലാ ശാല വെബ് സൈറ്റുകള്‍ എന്നിവ യെ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് ഒഴി വാ ക്കി യിട്ടുണ്ട്.
മത പരവും സാംസ്‌കാരികവും സാമൂഹിക വു മായ തല ങ്ങളെ അപ കീര്‍ത്തി പ്പെടുത്താത്ത രീതി യി ലുള്ള മാധ്യമ പ്രവര്‍ ത്തനം മാത്രമേ നടത്താവൂ.
വ്യക്തി കളുടെ സ്വകാര്യ തയെ ഹനി ക്കുന്ന ഒരു വാര്‍ത്ത യും പ്രസി ദ്ധീകരി ക്കുവാന്‍ പാടില്ല. പ്രത്യേകിച്ചും കുട്ടി ക ളുടെ സ്വകാ ര്യത വളരെ ഗൗരവ മായി എടുക്കണം എന്നും കുട്ടി കളുടെ വളര്‍ച്ച യെയും വ്യക്തിത്വ വിക സന ത്തെയും ബാധി ക്കുന്ന ഒന്നും തന്നെ മാധ്യമ ങ്ങളില്‍ വരു ന്നില്ല എന്ന് യു. എ. ഇ. യില്‍ നിന്നു ള്ള മാധ്യമ പ്രവര്‍ ത്തകര്‍ ശ്രദ്ധി ക്കണം എന്നും നാഷ ണല്‍ മീഡിയാ കൗണ്‍ സില്‍ അധികൃതർ വ്യക്ത മാക്കി.
അബുദാബി യില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ എന്‍. എം. സി. ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ ഇബ്രാഹിം അല്‍ മന്‍സൂരി, മീഡിയ അഫയേഴ്‌സ് കൗൺസിൽ എക്‌സി ക്യൂട്ടീവ് ഡയറക്ടർ ഡോ. റാഷിദ് അൽ നുഐമി എന്നിവ രാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളുടെ വിശ ദാംശ ങ്ങള്‍ പ്രഖ്യാ പിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: interview, social-media, അബുദാബി, ഇന്റര്‍നെറ്റ്, നിയമം, മാധ്യമങ്ങള്‍, യു.എ.ഇ.